സ​മ്പാ​ദ്യ സ​മാ​ശ്വാ​സ പ​ദ്ധ​തി​യി​ല്‍ അം​ഗ​മാ​കാം
Saturday, December 8, 2018 1:29 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ ക​ട​ല്‍, ഉ​ള്‍​നാ​ട​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള 2018-19 വ​ര്‍​ഷ​ത്തെ സ​മ്പാ​ദ്യ സ​മാ​ശ്വാ​സ പ​ദ്ധ​തി 12 മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ് ക​സ​ബ മ​ത്സ്യ​ഗ്രാ​മ​ത്തി​ലും മ​റ്റ് മ​ത്സ്യ​ഗ്രാ​മ​ങ്ങ​ളി​ല്‍ 17 മു​ത​ലും ആ​രം​ഭി​ക്കും. 18നും 60​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള സ​ജീ​വ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കും അ​നു​ബ​ന്ധ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വ​നി​ത​ക​ള്‍​ക്കും പ​ദ്ധ​തി​യി​ല്‍ അം​ഗ​മാ​കാം. ഇ​തി​നാ​യി 2018 വ​ര്‍​ഷം വ​രെ​യു​ള്ള ക്ഷേ​മ​നി​ധി വി​ഹി​തം ഒ​ടു​ക്ക​ണം. ഗു​ണ​ഭോ​ക്തൃ​വി​ഹി​ത​മാ​യി 2018 ഡി​സം​ബ​റി​ൽ 500 രൂ​പ​യും 2019 ജ​നു​വ​രി​യി​ൽ 500 രൂ​പ​യും ഫെ​ബ്രു​വ​രി, മാ​ര്‍​ച്ച് മാ​സ​ങ്ങ​ളി​ല്‍ 250 രൂ​പ വീ​ത​വും പി​രി​ച്ചെ​ടു​ത്ത് സ​ര്‍​ക്കാ​ര്‍ വി​ഹി​ത​വും ചേ​ര്‍​ത്ത് ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി തി​രി​കെ വി​ത​ര​ണം ചെ​യ്യും. 17 മു​ത​ല്‍ നി​ശ്ചി​ത കേ​ന്ദ്ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പാ​സ് ബു​ക്ക്, പാ​സ്പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ, ആ​ധാ​ര്‍ കാ​ര്‍​ഡ് കോ​പ്പി, ബാ​ങ്ക് അ​ക്കൗ​ണ്ട് കോ​പ്പി എ​ന്നി​വ സ​ഹി​തം നേ​രി​ട്ട് ഹാ​ജ​രാ​യി പ​ദ്ധ​തി​യി​ല്‍ ചേ​രാം. രേ​ഖ​ക​ളു​ടെ ഒ​റി​ജി​ന​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മു​മ്പാ​കെ ഹാ​ജ​രാ​ക്ക​ണം. ഫോ​ൺ: 0467 2202537.