ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ നി​ർ​മാ​ണം വൈ​കി​യ​ത് സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച: ഡീ​ൻ
Saturday, December 8, 2018 10:28 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​എ​സ്എ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ ത​ട​സ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ഇ​പ്പോ​ൾ അ​ത് നീ​ക്കി​യി​രി​ക്കു​ന്നു​വെ​ന്നു​മു​ള്ള ജോ​യി​സ് ജോ​ർ​ജ് എം​പി​യു​ടെ പ്ര​ചാ​ര​ണം സ്വ​ന്തം പ​രാ​ജ​യം മൂ​ല​മു​ള്ള വി​ലാ​പം മാ​ത്ര​മാ​ണെ​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ൻ കു​ര്യാ​ക്കോ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ത​റ​ക്ക​ല്ലി​ട്ട​ത് 2013-മെ​യ് 24നാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജി​നാ​യി പു​തി​യ ആ​ശു​പ​ത്രി അ​ഡീ​ഷ​ണ​ൽ ബ്ലോ​ക്ക്, അ​ക്കാ​ഡ​മി​ക്, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ബ്ലോ​ക്കു​ക​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ന്നു മു​ത​ൽ ആ​രം​ഭി​ച്ച് ഇ​പ്പോ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ട​ച്ചു പൂ​ട്ടാ​നി​ട​യാ​ക്കി​യ​ത് സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളെ സ​ഹാ​യി​ക്കാ​ൻ വേ​ണ്ടി​യാ​ണെ​ന്ന് ഡീ​ൻ കു​റ്റ​പ്പെ​ടു​ത്തി.
ക​സ്തൂ​രി രം​ഗ​ൻ റി​പ്പോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു വ​ന്ന കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ളു​മാ​യി എം​പി​ക്കു യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും ഡീ​ൻ പ​റ​ഞ്ഞു. 2014-ൽ ​കേ​ന്ദ്ര സ​ർ​ക്കാ​ർ എ​ടു​ത്ത നി​ല​പാ​ടു​ക​ൾ​ക്ക് സ്ഥി​രീ​ക​ര​ണം മാ​ത്ര​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​ലൂ​ടെ പു​റ​ത്തു​വ​ന്ന​ത്.
നി​ല​വി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള ഇ​എ​സ്എ, നോ​ണ്‍ ഇ​എ​സ്എ പ്ര​ദേ​ശ​ങ്ങ​ൾ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ശു​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മാ​ണെ​ന്നും അ​ന്തി​മ വി​ജ്ഞാ​പ​നം ഇ​റ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​ത് ത​ന്‍റെ പ​രാ​ജ​യ​മാ​ണെ​ന്ന് സ​മ്മ​തി​ക്കാ​ത്ത എം​പി ഇ​പ്പോ​ൾ കാ​ട്ടു​ന്ന​ത് രാ​ഷ്‌ട്രീയ സ​ത്യ​സ​ന്ധ​ത​യ്ക്ക് ചേ​ർ​ന്ന​ത​ല്ലെ​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ് കു​റ്റ​പ്പെ​ടു​ത്തി.