ഇ​എ​സ്എ ഭേ​ദ​ഗ​തി: എം​പി പ​ച്ച​ക്ക​ള്ളം പ​റ​യു​ന്നു - കോ​ണ്‍​ഗ്ര​സ്
Saturday, December 8, 2018 10:28 PM IST
തൊ​ടു​പു​ഴ : യു ​ഡി എ​ഫ് സ​ർ​ക്കാ​ർ ഇ​എ​സ്എ​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ 3115 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ സ്ഥ​ല​ത്തെ നി​ർ​മാ​ണ നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചു​കൊ​ണ്ടു​ള്ള കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​വ​സാ​ന​ത്തെ ഉ​ത്ത​ര​വ് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്. അ​ശോ​ക​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, മു​ൻ​ഡി​സി​സി പ്ര​സി​ഡ​ന്‍റ് റോ​യി കെ. ​പൗ​ലോ​സ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക​സ്തൂ​രി​രം​ഗ​ൻ വി​ഷ​യ​ത്തി​ൽ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ കൈ​ക്കൊ​ണ്ട ജ​ന​പ​ക്ഷ​നി​ല​പാ​ടു​ക​ൾ​ക്ക് വൈ​കി​ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണ് ഈ ​ഉ​ത്ത​ര​വ്. യു ​ഡി എ​ഫ് സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം യു​പി​എ സ​ർ​ക്കാ​ർ ഇ​റ​ക്കി​യ 2014 മാ​ർ​ച്ച് 10ലെ ​ക​ര​ട് വി​ജ്ഞാ​പ​നം സം​ബ​ന്ധി​ച്ച് സി​പി​എ​മ്മും എം​പി​യും ഇ​തു​വ​രെ പ​റ​ഞ്ഞ​തൊ​ക്കെ ക​ള്ള​മാ​ണെ​ന്ന് ഈ ​ഉ​ത്ത​ര​വി​ലൂ​ടെ വ്യ​ക്ത​മാ​യി. 2014ലെ ​ക​ര​ട് വി​ജ്ഞാ​പ​നം ത​മ​സ്ക​രി​ക്കാ​നാ​യി ഇ​ക്കാ​ല​മ​ത്ര​യും എം​പി ന​ട​ത്തി​യ പോ​രാ​ട്ട​ത്തി​നേ​റ്റ തി​രി​ച്ച​ടി​യാ​ണ് പു​തി​യ ഉ​ത്ത​ര​വ്.
യു​ഡി​എ​ഫ് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ഉ​മ്മ​ൻ വി ​ഉ​മ്മ​ൻ സ​മി​തി പ​ഞ്ചാ​യ​ത്തുത​ല സ​മി​തി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും ഉ​ദ്യാ​ന​ങ്ങ​ളും തോ​ട്ട​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന 3115 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ സ്ഥ​ലം ഇ​എ​സ്എ​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ച്ചാ​ണ് മ​ൻ​മോ​ഹ​ൻ സിം​ഗ് സ​ർ​ക്കാ​ർ 2014മാ​ർ​ച്ച്10​ന് ക​ര​ട് വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്. ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു ​ഡി എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു​ത​ന്നെ 3115 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും ഉ​ദ്യാ​ന​ങ്ങ​ളും തോ​ട്ട​ങ്ങ​ളും ഇ​എ​സ്എ​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​രു​ന്നു.
യു ​ഡി എ​ഫ് സ​ർ​ക്കാ​ർ ഒ​ഴി​വാ​ക്കി​യ​തി​ൽ കൂ​ടു​ത​ലാ​യി ഒ​രു സെ​ന്‍റ് ഭൂ​മി പോ​ലും ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​രും ബി ​ജെ പി ​സ​ർ​ക്കാ​രും ഇ​എ​സ് എ​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ലാ​യെ​ന്ന് ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ നി​ന്നും വ്യ​ക്ത​മാ​ണ്്. 2014ലെ ​ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ള​ത്തി​നു വേ​ണ്ടി മാ​ത്ര​മാ​യി അ​ന്തി​മ​വി​ജ്ഞാ​പ​നം ഇ​റ​ക്കാ​മെ​ന്ന് കേ​ന്ദ്ര ഹ​രി​ത ട്രി​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​ട്ടി​ട്ടും സം​സ്ഥാ​ന​ത്തെ ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്തി​ല്ല. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ളജ് അ​ട​ച്ചു​പൂ​ട്ടേ​ണ്ടി വ​ന്ന​ത് 2013 ന​വം​ബ​ർ 13ലെ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ല​മാ​ണെ​ന്നു​ള്ള ഇ​ടു​ക്കി എം​പി​യു​ടെ പ്ര​സ്്താ​വ​ന പ​ച്ച​ക്ക​ള്ള​മാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ട​ച്ചു​പൂ​ട്ടി​യ​ത് മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ നി​ർ​ദേ​ശി​ച്ച അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ത്ത​തു​മൂ​ല​മാ​ണ്. പാർട്ടിയുടെ നേതൃത്വത്തിൽ 20നു ​കട്ടപ്പനയിൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ​ചാ​ണ്ടി പ​ങ്കെ​ടു​ക്കു​ന്ന ക​ർ​ഷ​ക സ​മ്മേ​ള​നം ന​ട​ത്തു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.