ക​രോ​ൾ ഗാ​ന സാ​ന്താ​ക്ലോ​സ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും
Saturday, December 8, 2018 10:29 PM IST
പ​ന്നി​മ​റ്റം : മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ സ്പെ​ഷ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക​രോ​ൾ ഗാ​ന സാ​ന്താ​ക്ലോ​സ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും.
പ​ന്നി​മ​റ്റ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​നു​ഗ്ര​ഹ​നി​കേ​ത​ൻ സ്പെ​ഷൽ സ്കൂ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന ന​ക്ഷ​ത്ര​ഹാ​ര​ങ്ങ​ൾ -2018ൽ 15​നു രാ​വി​ലെ ഒ​ൻ​പ​തി​ന് പ​ന്നി​മ​റ്റം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻസ് മ​ത ബോ​ധ​ന ഹാ​ളി​ൽ ന​ട​ത്തും. സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻസ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ണ്‍ ക​ട​വ​ൻ തി​രി​തെ​ളി​യി​ക്കു​ന്ന​തോ​ടെ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. ജി​ല്ല​യി​ലെ പ​ത്തോ​ളം സ്പെ​ഷ​ൽ സ്കൂ​ളു​ക​ളി​ൽ നി​ന്നും നൂ​റോ​ളം കു​ട്ടി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. വി​ജ​യി​ക​ൾ​ക്ക് യ​ഥാ​ക്ര​മം 2001, 1501, 1001 ക്ര​മ​ത്തി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.