ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഒ​രാ​ൾ​ക്കു പ​രി​ക്ക്
Saturday, December 8, 2018 10:36 PM IST
ഹ​രി​പ്പാ​ട്: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മ​ധ്യ​വ​യ​സ്ക്ക​ൻ മ​രി​ച്ചു. ഒ​രാ​ൾ പ​രി​ക്ക്. പി​ലാ​പ്പു​ഴ കാ​ങ്കാ​ലി​ൽ തെ​ക്ക​തി​ൽ (കി​ഴ​ക്കേ​ട​ത്ത്) ഗോ​പി​നാ​ഥ​നാ (58) ണ് ​മ​രി​ച്ച​ത്. ഹ​രി​പ്പാ​ട് സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ തി​രി​കെ വ​രു​ന്പോ​ൾ ഗോ​പി​നാ​ഥ​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ മ​റ്റൊ​രു ബൈ​ക്കി​ടി​ക്കു​ക​യാ​യി​രു​ന്നു. ഹ​രി​പ്പാ​ട് ചെ​റു​ത​ന റോ​ഡി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഒൗ​ദ്യോ​ഗി​ക വ​സ​തി​ക്കു സ​മീ​പം ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം 6.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു പോ​കും വ​ഴി​യാ​ണ് മ​രി​ച്ച​ത്. വ​ന്നി​ടി​ച്ച ബൈ​ക്കോ​ടി​ച്ചി​രു​ന്ന പ്ര​ദീ​പ് പ​രി​ക്കേ​റ്റ് ഹ​രി​പ്പാ​ട് ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഗോ​പി​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: പ്ര​ഭാ​വ​തി. മ​ക​ൻ : ര​തീ​ഷ് (ഗ​ൾ​ഫ്).