പ​ത്ത​നം​തി​ട്ട​യി​ൽ ബ​സ് സ്റ്റാ​ൻ​ഡ് മാ​ത്രം തു​റ​ക്കി​ല്ല
Saturday, December 8, 2018 10:48 PM IST
പ​ത്ത​നം​തി​ട്ട: ഈ ​മ​ണ്ഡ​ല​കാ​ലം ക​ഴി​ഞ്ഞാ​ലും പ​ത്ത​നം​തി​ട്ട​യി​ലെ കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് തു​റ​ക്കി​ല്ല. മ​ണ്ഡ​ല​കാ​ല​ത്തി​നു മു​ന്പ് ബ​സ് സ്റ്റാ​ൻ​ഡ് തു​റ​ക്കു​മെ​ന്ന വാ​ഗ്ദാ​നം പ​ത്ത​നം​തി​ട്ട​ക്കാ​ർ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി കേ​ൾ​ക്കു​ക​യാ​ണ്. ബ​സ് സ്റ്റാ​ൻ​ഡ് പോ​യി​ട്ട് ഐ​ഒ​സി​യു​ടെ പ​ന്പ് പോ​ലും ര​ണ്ടു​വ​ർ​ഷ​മാ​യി തു​റ​ക്കാ​നാ​യി​ട്ടി​ല്ല.ക​ഐ​സ്ആ​ർ​ടി​സി സ്വ​ന്തം​നി​ല​യി​ലാ​ണ് ബ​സ് സ്റ്റാ​ൻ​ഡ് പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. തു​ട​ങ്ങി​യി​ട്ട് നാ​ലു വ​ർ​ഷ​മാ​യി.

ആ​വ​ശ്യ​മാ​യ ഫ​ണ്ട് കൈ​വ​ശ​മു​ണ്ടെ​ന്ന പേ​രി​ലാ​ണ് അ​ന്ന് പ​ണി​ക​ൾ തു​ട​ങ്ങി​യ​ത്. പോ​രാ​ത്ത തു​ക എം​എ​ൽ​എ ത​രു​മെ​ന്നും പ​റ​ഞ്ഞു. ഒ​ടു​വി​ൽ എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ആ​ദ്യ​ഭാ​ഗം പ​ണി​ക​ൾ തീ​ർ​ത്തു. അ​പ്പോ​ഴേ​ക്കും ക​രാ​റു​കാ​ര​ന് ക​ട​മാ​യി. പി​ന്നീ​ട് ആ​ദ്യ​ഭാ​ഗ​ത്തി​ന്‍റെ ക​ട​മു​റി​ക​ൾ ലേ​ലം ചെ​യ്തു ക​ടം വീ​ട്ടാ​മെ​ന്നാ​യി. അ​തും ന​ട​ന്നു.

ക​ട​മു​റി ലേ​ലം പോ​യ​ത് ന​ഷ്ട​മി​ല്ലാ​ത്ത തു​ക​യ്ക്കാ​ണ്. ലേ​ലം പി​ടി​ച്ച​വ​ർ​ക്ക് ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ​പോ​ലും ഇ​തു ന​ൽ​കാ​നാ​കാ​ത്ത സ്ഥി​തി​യി​ൽ അ​ടു​ത്ത കേ​സി​നു​ള്ള ഉൗ​ഴ​മാ​യി.ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് 6.53 കോ​ടി രൂ​പ ചെ​ല​വി​ൽ ബ​സ് ടെ​ർ​മി​ന​ൽ കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്.

ര​ണ്ടു കോ​ടി രൂ​പ​യാ​ണ് എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്ന​നു​വ​ദി​ച്ച​ത്. നി​ല​വി​ലെ ബ​സ് സ്റ്റാ​ൻ​ഡ് മു​നി​സി​പ്പ​ൽ സ്റ്റാ​ൻ​ഡി​ലേ​ക്കു മാ​റ്റി​ക്കൊ​ണ്ടാ​ണ് താ​ത്കാ​ലി​ക ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യ​ത്. നാ​ലു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കെഎ​സ്ആ​ർ​ടി​സി​യും മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്.
താ​ത്കാ​ലി​ക സ്റ്റാ​ൻ​ഡ് പ​രി​മി​തി​ക​ളു​ടെ ന​ടു​വി​ലാ​ണ്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല​ത്താ​ണ് ഇ​തി​ന്‍റെ ദു​രി​തം ഏ​റെ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ബ​സു​ക​ൾ സ്വ​കാ​ര്യ പ​ന്പി​ൽ നി​ന്നാ​ണ് ഡീ​സ​ൽ അ​ടി​ക്കു​ന്ന​ത്. സ്റ്റാ​ൻ​ഡ് യാ​ർ​ഡ് ത​ക​ർ​ന്നു കി​ട​ക്കു​ന്നു. പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ജീ​വ​ന​ക്കാ​ർ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഇ​ല്ല.മ​ണ്ഡ​ല​കാ​ല​ത്തി​നു മു​ന്പേ പ​ണി​ക​ൾ തീ​ർ​ത്ത് ക​ട​മു​റി​ക​ൾ ലേ​ലം കൊ​ണ്ട​വ​ർ​ക്ക് കൈ​മാ​റാ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത് അ​ടു​ത്ത​കാ​ല​ത്തൊ​ന്നും പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കു​മെ​ന്നു​റ​പ്പി​ല്ല. ബ​സ് ടെ​ർ​മി​ന​ൽ, വ്യാ​പാ​ര സ​മു​ച്ച​യം എ​ന്നി​വ​യി​ലെ ക​ട​മു​റി​ക​ൾ ലേ​ലം ചെ​യ്ത​പ്പോ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ പ​ണി പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ഫ​ണ്ടു ല​ഭി​ച്ചി​രു​ന്നു.

ക​രാ​റു​കാ​ര​ന് ന​ൽ​കേ​ണ്ട തു​ക സ​മ​യ​ത്തു ന​ൽ​കി​യി​ല്ല. ക​ട​മു​റി​ക​ളു​ടെ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്നു പ​റ​യു​ന്നു. എ​ന്നാ​ൽ പ​ല ജോ​ലി​ക​ളും ഇ​ഴ​യു​ക​യാ​ണ്. വൈ​ദ്യു​തീ​ക​ര​ണം, പ്ലം​ബിം​ഗ് പ​ണി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്.

പു​തി​യ കെ​ട്ടി​ട​ത്തി​ലെ ഓ​ഫീ​സ് നി​ർ​മാ​ണം എ​വി​ടെ​യു​മെ​ത്തി​യി​ല്ല. പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ ക​ഐ​സ്ആ​ർ​ടി​സി​യു​ടെ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം. ഡി​ടി​ഒ, ഓ​ഫീ​സു​ക​ൾ എ​ന്നി​വ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലേ പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ക്കാ​നാ​കൂ. ഇ​തു പൊ​ളി​ച്ചെ​ങ്കി​ലേ സ്റ്റാ​ൻ​ഡി​ന്‍റെ അ​ടു​ത്ത​ഘ​ട്ടം ജോ​ലി​ക​ൾ തു​ട​ങ്ങാ​നാ​കൂ. ‌