കാ​റി​ടി​ച്ച് ര​ണ്ട് ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്
Saturday, December 8, 2018 10:51 PM IST
പ​ത്ത​നം​തി​ട്ട: അം​ബാ​സി​ഡ​ർ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​രാ​യ ര​ണ്ടു പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. പ​ന്ത​ളം മു​ട്ടാ​ർ മു​രു​ക സ​ദ​ന​ത്തി​ൽ വി​ഷ്ണു (28), ഓ​മ​ല്ലൂ​ർ പ​ന്ന്യാ​ലി മു​ത്താ​രേ​ത്ത് ര​ജീ​ഷ് (34) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ത​ല​യ്ക്കും കാ​ലി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റ വി​ഷ്ണു​വി​നെ പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ജീ​ഷി​ന് സാ​ര​മാ​യ പ​രി​ക്ക് മാ​ത്ര​മേ​യു​ള്ളു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ഓ​മ​ല്ലൂ​ർ ക്ഷേ​ത്രം ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പ​ത്ത​നം​തി​ട്ട ഭാ​ഗ​ത്തു നി​ന്നു വ​രി​ക​യ​യി​രു​ന്നു കാ​ർ.
ഇ​ടി​യേ തു​ട​ർ​ന്ന് ബൈ​ക്കി​ൽ ഇ​രു​ന്ന​വ​ർ ദൂ​രേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യും ബൈ​ക്ക് കാ​റി​ന​ടി​യി​ൽ അ​ക​പ്പെ​ടു​ക​യും ചെ​യ്തു. ബൈ​ക്ക് നി​ശേ​ഷം ത​ക​ർ​ന്നു. കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് സ​മീ​പ​ത്തെ മ​തി​ലി​ൽ ചെ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ‌