ഇടമണിൽ ടൂറിസ്റ്റ് ബസും മിനി ലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
Sunday, December 9, 2018 12:36 AM IST
പു​ന​ലൂ​ർ: ഇ​ട​മ​ണി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ടൂ​റി​സ്റ്റ് ബ​സും, പ​ച്ച​ക്ക​റി​യു​മാ​യി വ​ന്ന മി​നി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റ്. ലോ​റി ഡ്രൈ​വ​റാ​യ തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി ആ​റു​മു​ഖ (48) നാ​ണ് പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്നു ദേ​ശീ​യപാ​ത​യി​ൽ ഗ​താ​ഗ​തം മു​ട​ങ്ങി.
അ​പ​ക​ട​ത്തി​ൽ കാ​ൽ ഒ​ടി​ഞ്ഞ ലോ​റി ഡ്രൈ​വ​റെ പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്രാ​ഥ​മി​ക ചി​കി​ത്സ​ക​ൾ​ക്ക് ശേ​ഷം ഇ​യാ​ൾ തി​രു​നെ​ൽ​വേ​ലി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മ​ട​ങ്ങി.​ഇന്നലെ പു​ല​ർ​ച്ചെ 4.30 ന് ​കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ പാ​ത​യി​ലെ ഇ​ട​മ​ൺ-34-​ലെ മ​ത്സ്യ മാ​ർ​ക്ക​റ്റി​ന് സ​മീ​​ത്ത് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.
ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ് തീർഥാടകരുമായി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ ബ​സും, ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് പ​ച്ച​ക്ക​റി ക​യ​റ്റി​യെ​ത്തി​യ മി​നി ലോ​റി​യും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​മി​ത വേ​ഗ​ത​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.
സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ തെ​ന്മ​ല പോ​ലീ​സും, ഫ​യ​ർ ഫോ​ഴ്സും ചേ​ർ​ന്നു ഇ​രു വാ​ഹ​ന​ങ്ങ​ളും നീ​ക്കി. രാ​വി​ലെ 7.30 ഓ​ടെ ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ചു.