വി ​ദി പീ​പ്പി​ൾ കൂ​ട്ടാ​യ്മ കൊ​ല്ല​ത്തും
Sunday, December 9, 2018 12:36 AM IST
കൊ​ല്ലം: ഭ​ര​ണ​ഘ​ട​നാ നൈ​തി​ക​ത​യും ന​വോ​ത്ഥാ​ന​മൂ​ല്യ​വും മു​റു​കെ​പ്പി​ടി​ക്കു​ന്ന വി ​ദി പീ​പ്പി​ൾ കൂ​ട്ടാ​യ്മ കൊ​ല്ല​ത്തും. കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇന്നും നാ​ളെ​യും കൊ​ല്ലം ചി​ന്ന​ക്ക​ട ബ​സ്ബേ​യി​ലും 11ന് ​കൊ​ല്ലം ബീ​ച്ചി​ലും വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ക്കും.
ഫ്ളാ​ഷ് മോ​ബ്, നാ​ട​ൻ പാ​ട്ടു​ക​ൾ, ക​ഥാ​പ്ര​സം​ഗം, മാ​ജി​ക് ഷോ, ​നാ​ട​ക​ങ്ങ, തി​യേ​റ്റ​ർ മാ​ർ​ച്ച്, ആ​കാ​ശ റാ​ന്ത​ലു​ക​ൾ, കാ​രി​ക്കേ​ച്ച​ർ, മി​മി​ക്രി, നൃ​ത്തം, മേ​ളം, ക​ഥ​ക​ളി, ഓ​ട്ട​ൻ​തു​ള്ള​ൽ, ഘോ​ഷ​യാ​ത്ര, ഇ​ൻ​സ്റ്റ​ലേ​ഷ​ൻ, ബാ​ൻ​ഡു​ക​ൾ, മെ​ഗാ​തി​രു​വാ​തി​ര തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ.
കൊ​ല്ല​ത്തെ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​ക​ൾ, വാ​യ​ന​ശാ​ല​ക​ൾ, ക്ല​ബു​ക​ൾ, കാ​ലാ​കാ​ര​ന്മാ​രു​ടെ​യും സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും സം​ഘ​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി പേ​ർ വി ​ദി പീ​പ്പി​ൾ എ​ന്ന ബാ​ന​റി​ൽ ഒ​രു​മി​ച്ച് പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും.
ഇന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ചി​ന്ന​ക്ക​ട ബ​സ്ബേ​യി​ൽ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക ടീ​സ്ത സെ​റ്റ​ൽ​വാ​ദ് നി​ർ​വ​ഹി​ക്കും. പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി സാ​ഹി​ത്യ സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.
പ​രി​പാ​ടി​യു​ടെ പ്ര​ച​ര​ണാ​ർ​ഥം ജി​ല്ല​യി​ലെ വി​ദ്യാ​ർ‌​ഥി​ക​ളാ​യ ക​ലാ​കാ​ര​ന്മാ​ർ ന​ഗ​ര​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഫ്ലാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ക്കും. ക​ഥ​ക​ളി ആ​ചാ​ര്യ​ൻ തോ​ന്ന​യ്ക്ക​ൽ പീ​താം​ബ​ര​ൻ ഫ്ലാ​ഷ്മോ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഫ്ലാ​ഷ് മോ​ബ് ഇ​ന്നും ന​ട​ക്കും.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കെ.​പി.​ന​ന്ദ​കു​മാ​ർ-9447163700, അ​രു​ൺ കൃ​ഷ്ണ​ൻ-9745059005 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക​രാ​യ വി.​ആ​ർ.​ബാ​ബു​രാ​ജ്, അ​ജോ​യ് ച​ന്ദ്ര​ൻ, രാ​ധ കാ​ക്ക​നാ​ട​ൻ, പി.​ജെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കൊ​ല്ലം മ​ധു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.