യുവാവ് മർദനമേറ്റ് മരിച്ച സംഭവം; ഭാര്യ അറസ്റ്റിൽ
Sunday, December 9, 2018 12:36 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: ക്ലാ​പ്പ​ന​യി​ൽ യു​വാ​വ് മ​ർ​ദ​ന​മേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭാ​ര്യ അ​റ​സ്റ്റി​ലാ​യി.​ ക്ലാ​പ്പ​ന ക​ല്ലേ​ശേ​രി​ല്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പു​ത്ത​ന്‍​ത​റ​യി​ല്‍ രാ​ജേ​ഷ് (31) മ​ര്‍​ദ​ന​മേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ഭാ​ര്യ അ​റ​സ്റ്റി​ലാ​യ​ത്. ​കാ​യം​കു​ളം പു​തു​പ്പ​ള്ളി​ ദേ​വി​കു​ള​ങ്ങ​ര തു​മ്പി​ളി​ശേരി​ൽ സ​ഹ​ദാ​യു​ടെ മ​ക​ൾ വി​ദ്യാ​മോ​ൾ (30) നെ​യാ​ണ് ഓ​ച്ചി​റ പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​
കാ​യം​കു​ള​ത്ത് ഇ​വ​ർ ജോ​ലി ചെ​യ്തി​രു​ന്ന ബേ​ക്ക​റി​യി​ൽ നി​ന്നാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.​സം​ഭ​വ​ത്തി​ലെ മ​റ്റു പ്ര​തി​ക​ളാ​യ ക്ലാ​പ്പ​ന ക​ല്ലേ​ശേ​രി​ല്‍ സു​രേ​ഷ് (25), സു​നീ​ഷ് ഭ​വ​ന​ത്തി​ല്‍ സു​നീ​ഷ് (27), വ​ര​വി​ള ക​ട​പ്പു​റ​ത്തേ​രി​ല്‍ ക​ണ്ണ​നെ​ന്ന് വി​ളി​ക്കു​ന്ന രാ​ജീ​വ് (30) എ​ന്നി​വ​രെ പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ന്‍റ് ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ​ അ​ഞ്ചി​ന് പു​ല​ര്‍​ച്ചെ പ്ര​യാ​ര്‍ ജം​ഗ്ഷ​ന് സ​മീ​പ​മാ​ണ് രാ​ജേ​ഷി​നെ മ​ര്‍​ദ​ന​മേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രാ​ജേ​ഷ് ഒന്പതിന് ​രാ​വി​ലെ 11 ഓടെയാ​ണ് മ​രി​ച്ച​ത്. ക്രൂ​ര​മാ​യ മ​ര്‍​ദ​ന​ത്തെ തു​ട​ര്‍​ന്ന് ആ​ന്ത​രീ​ക അ​വ​യ​വ​ങ്ങ​ള്‍​ക്കു​ണ്ടാ​യ ക്ഷ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.
പ്ര​തി​യാ​യ സു​രേ​ഷും രാ​ജേ​ഷി​ന്‍റെ ഭാ​ര്യ വി​ദ്യ​യു​മാ​യി അ​ടു​പ്പ​ത്തി​ൽ ആ​യി​രു​ന്ന​തി​നെ ചൊ​ല്ലി​ ക​ഴി​ഞ്ഞ മാ​സം രണ്ടിന് ​ഗ​ൾ​ഫി​ൽ നി​ന്നു നാ​ട്ടി​ലെ​ത്തി​യ രാ​ജേ​ഷ് വ​ഴ​ക്കു​ണ്ടാ​കു​ക​യും ഭാ​ര്യ​യെ വീ​ട്ടി​ൽ നി​ന്നും ഇ​റ​ക്കി​വി​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ പ്ര​തി​കാ​ര​മാ​യി പ്ര​തി​ക​ൾ ഗു​ഡോ​ലോ​ച​ന ന​ട​ത്തി മ​ർ​ദ്ദി​ച്ച​വ​ശ​നാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കേ​സ്. ഓ​ച്ചി​റ എ​സ്ഐ ​സു​ജാ​ത​ൻ പി​ള്ള, സി ​പി ഒ ​പ്ര​സ​ന്ന, സീ​മാ​മോ​ൾ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.​ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​റി​മാ​ന്റ് ചെ​യ്തു.