അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യി​പ്പ് അ​പ്രാ​യോ​ഗി​ക​മെ​ന്ന് ക​ർ​ഷ​ക​ർ
Sunday, December 9, 2018 12:50 AM IST
ചി​റ്റൂ​ർ: മൂ​ല​ത്ത​റ​യി​ൽ​നി​ന്നും ക​ന്പാ​ല​ത്ത​റ​യി​ലേ​ക്കു വി​ടു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് ആ​റു​മീ​റ്റ​റാ​യി ഉ​യ​ർ​ന്നാ​ൽ ഇ​ട​തു​ക​നാ​ലി​ൽ വെ​ള്ളം​വി​ടു​മെ​ന്ന അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യി​പ്പ് അ​പ്രാ​യോ​ഗി​ക​മെ​ന്ന് ക​ർ​ഷ​ക​ർ. വ​ണ്ടി​ത്താ​വ​ളം പാ​റ​മേ​ട്ടി​ൽ ക​നാ​ൽ​ബ​ണ്ട് ത​ക​ർ​ന്ന​ത് മ​ണ​ൽ​ചാ​ക്ക് നി​ര​ത്തി താ​ത്കാ​ലി​ക ബ​ണ്ട് നി​ർ​മി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ ക​നാ​ലി​ന്‍റെ താ​ഴ്ഭാ​ഗം അ​ത്തി​മ​ണി​യി​ൽ ഏ​ക​ദേ​ശം ഇ​രു​പ​തു​മീ​റ്റ​റോ​ളം ക​നാ​ൽ​ബ​ണ്ട് പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തു​ന്ന​തേ​യു​ള്ളൂ. സ്ലാ​ബി​നു​പ​ക​രം കോ​ണ്‍​ക്രീ​റ്റ് ബ​ണ്ടാ​ണ് പ​ണി​യു​ന്ന​ത്. നി​ല​വി​ൽ ര​ണ്ടാം ക്ലാ​ബ് വ​രെ​യാ​ണ് കോ​ണ്‍​ക്രീ​റ്റിം​ഗ് ന​ട​ത്തു​ന്ന​ത്. കോ​ണ്‍​ക്രീ​റ്റിം​ഗി​ന് കു​റ​ഞ്ഞ​ത് ഒ​രാ​ഴ്ച വേ​ണ്ടി​വ​രും.

ഇ​തി​നു​ശേ​ഷ​മാ​ണ് മൂ​ന്നാ​മ​ത്തെ സ്ലാ​ബി​ന്‍റെ ഭാ​ഗ​ത്തേ​ക്ക് ബ​ണ്ടും ഉ​യ​ർ​ത്തു​ന്ന​ത്. ഇ​തി​നു കു​റ​ഞ്ഞ​ത് ര​ണ്ടാ​ഴ്ച​യെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. ജ​ല​ക്ഷാ​മം​മൂ​ലം ര​ണ്ടാം​വി​ള​യ്ക്ക് ഞാ​റു​പ​റി​ച്ചു ന​ടീ​ൽ ന​ട​ത്താ​നാ​കാ​തെ ക​ർ​ഷ​ക​ർ വ​ല​യു​ക​യാ​ണ്. എ​ത്ര​യും​വേ​ഗം ഇ​ട​തു​ക​നാ​ലി​ലേ​ക്ക് വെ​ള്ളം വി​ട്ടി​ല്ലെ​ങ്കി​ൽ പ​ട്ട​ഞ്ചേ​രി, പു​തു​ന​ഗ​രം, പൊ​ൽ​പ്പു​ള്ളി, കൊ​ടു​വാ​യൂ​ർ ഉ​ൾ​പ്പെ​ടെ പ​ത്തി​ലേ​റെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ര​ണ്ടാം​വി​ള ഇ​റ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മെ​ന്നു ക​ർ​ഷ​ക​ർ ആ​ശ​ങ്ക​പ്പെ​ടു​ന്നു. ര​ണ്ടാ​ഴ്ച​മു​ന്പ് വി​വി​ധ പാ​ട​ശേ​ഖ​ര​സ​മി​തി അം​ഗ​ങ്ങ​ൾ ചി​റ്റൂ​ർ ജ​ല​സേ​ച​ന വ​കു​പ്പ് കാ​ര്യാ​ല​യ​ത്തി​ലെ​ത്തി വെ​ള്ളം വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ന​ട​ത്തി​യ​പ്പോ​ൾ അ​ധി​കൃ​ത​ർ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ഇ​ട​തു​ക​നാ​ലി​ലേ​ക്ക് വെ​ള്ളം വി​ടു​മെ​ന്ന് ഉ​റ​പ്പു​ന​ല്കി​യി​രു​ന്നു.

എ​ന്നാ​ൽ ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും വെ​ള്ളം എ​ത്താ​ത്ത​തി​നാ​ൽ ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.