അ​സോ​സി​യേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, December 9, 2018 12:50 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (സെ​ല​സ്ട്ര 2കെ18) ​ആ​ൽ​ഫാ ഫോ​ർ​ക്ക് ടെ​ക്നോ​ള​ജി സി​ഇ​ഒ​യും മ​ല​യാ​ളം വി​ക്കി​പീ​ഡി​യ അ​ഡ്മി​നി​സ്ട്രേ​റ്ററു​മാ​യ ര​ഞ്ജി​ത്ത് സി​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടോ​മി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കോ​ള​ജ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ലാ​ലു ഓ​ലി​ക്കൽ ആ​ശം​സ​യും പ​റ​ഞ്ഞു. ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി മീ​ന ജോ​സ് കൊ​ന്പ​ൻ സ്വാ​ഗ​ത​വും അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി നീ​തു ന​ന്ദി​യും പ​റ​ഞ്ഞു.
തു​ട​ർ​ന്ന് വി​ക്കി​ഡാ​റ്റ എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യാ​തി​ഥി ക്ലാ​സെ​ടു​ത്തു. ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ സോ​ഫ്റ്റ് വെ​യ​ർ ഡ​ല​വ​പ്മെ​ന്‍റ് വിം​ഗാ​യ പ്രി​ഡം​പ്്റ്റോ യൂ​ണി​റ്റ് രൂ​പ​ക​ല്പ​ന ചെ​യ്ത സോ​ഫ്റ്റ് വെ​യ​റും വെ​ബ്സൈ​റ്റും എ​ഐ ഗ്രാ​ഫി​ക്സ് ടെ​ക്നോ​ള​ജി ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച സി​നി​മാ​പ്ര​ദ​ർ​ശ​ന​വും വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​യി.