പ​ട്ട​ഞ്ചേ​രി ക​തി​ർ​ഉ​ത്സ​വം ഇ​ന്നുമുതൽ
Sunday, December 9, 2018 12:52 AM IST
വ​ണ്ടി​ത്താ​വ​ളം: പ​ട്ട​ഞ്ചേ​രി ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ൽ നൂ​റ്റാ​ണ്ടു​ക​ളാ​യി ആ​ഘോ​ഷി​ക്കു​ന്ന ക​തി​ർ​ഉ​ത്സ​വം ഇ​ന്നും നാ​ളെ​യും ആ​ഘോ​ഷി​ക്കും. കാ​ർ​ഷി​ക​വി​ള​ക​ൾ സ​മൃ​ദ്ധ​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നും ഇ​തി​നു സ​ഹാ​യി​ക്കു​ന്ന നാ​ൽ​ക്കാ​ലി​ക​ളു​ടെ ദീ​ർ​ഘാ​യു​സി​നു​മാ​യാ​ണ് ക​തി​ർ ഉ​ത്സ​വം കൊ​ണ്ടാ​ടു​ന്ന​ത്.
പു​ത്തി​രി നെ​ൽ​ക്ക​തി​ർ പ​ന​യോ​ല​ക​ളി​ൽ പൊ​തി​ഞ്ഞ് മു​ള​വ​ടി​യി​ൽ കെ​ട്ടി ആ​ർ​പ്പു​വി​ളി​ക​ളോ​ടെ നെ​ല്ലി​ക്കു​ള​ത്ത് ഭ​ഗ​വ​തി​ക്ക് സ​മ​ർ​പ്പി​ക്ക​ലാ​ണ് പ്ര​ധാ​ന ച​ട​ങ്ങ്. ന​ന്ദി​യോ​ട്, പാ​ട്ടി​കു​ളം, പാ​റ​ക്കു​ള​ന്പ്, ചേ​ന്തോ​ണി, കൂ​ന്പാ​റ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും ക​തി​ർ​ക്കൂ​ടു​ക​ൾ എ​ത്താ​റു​ണ്ട്. ആ​ർ​പ്പു​വി​ളി​ക​ളോ​ടെ ക​തി​ർ​ക്കൂ​ടു​ക​ൾ തെ​രു​വീ​ഥി​ക​ളി​ലൂ​ടെ കൊ​ണ്ടു​വ​രു​ന്ന​ത് വീ​ക്ഷി​ക്കാ​ൻ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​യി നി​ര​വ​ധി​പേ​ർ റോ​ഡ് സൈ​ഡി​ൽ കാ​ത്തു​നി​ല്ക്കാ​റു​ണ്ട്. ഇ​ന്നു​വൈ​കു​ന്നേ​രം പ​ട്ട​ഞ്ചേ​രി ആ​ൽ​ത്ത​റ​യി​ലെ​ത്തി പൂ​ജ​ക​ൾ ന​ട​ത്തി ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ക​തി​ർ​ക്കൂ​ടു​ക​ൾ എ​റി​യും. ഇ​ത് ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​ന്ന​വ​ർ മ​ത്സ​രി​ച്ച് എ​ടു​ത്ത് വീ​ടു​ക​ളു​ടെ മു​ൻ​ഭാ​ഗ​ത്ത് കെ​ട്ടി​ത്തൂ​ക്കും. കൂ​ടു ല​ഭി​ക്കു​ന്ന​വ​ർ​ക്ക് ദേ​വി​ക​ടാ​ക്ഷം ല​ഭി​ക്കു​മെ​ന്നും സ​ങ്ക​ല്പ​മു​ണ്ട്. വൈ​കു​ന്നേ​രം നെ​ല്ലി​ക്കു​ള​ത്തി ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ൽ വി​വി​ധ പൂ​ജ​ക​ൾ​ക്കു​ശേ​ഷം പ്ര​സാ​ദ​വി​ത​ര​ണം ന​ട​ക്കും. നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് നാ​ട്ടു​വാ​ണി​ഭ ആ​ചാ​രം ന​ട​ക്കും. ഇ​തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി നി​ര​വ​ധി വ്യാ​പാ​രി​ക​ളും പ​ങ്കെ​ടു​ക്കും.