ന​വോ​ഥാ​ന സം​ര​ക്ഷ​ണ​ത്തി​ലൂ​ടെ സ​മൂ​ഹ​വി​ഭ​ജ​ന​മാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യം : സം​സ്കാ​ര സാ​ഹി​തി
Sunday, December 9, 2018 1:18 AM IST
തി​രു​വ​ന​ന്ത​പു​രം: ന​വോ​ഥാ​ന സം​ര​ക്ഷ​ണ​ത്തി​ന്‍റെ മ​റ​വി​ൽ സ​വ​ർ​ണ-​അ​വ​ർ​ണ വി​ഭ​ജ​ന​ത്തി​ലൂ​ടെ ജ​ന​ങ്ങ​ളെ പ​ല ത​ട്ടു​ക​ളി​ലാ​ക്കി വോ​ട്ട് ബാ​ങ്ക് ല​ക്ഷ്യം കൈ​വ​രി​ക്കു​ക​യെ​ന്ന ര​ഹ​സ്യ അ​ജ​ണ്ട​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ദ്ധ​തി​യെ​ന്ന് കെ​പി​സി​സി സം​സ്കാ​ര സാ​ഹി​തി സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. സം​സ്കാ​ര സാ​ഹി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ദി​രാ​ഭ​വ​നി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പാ​ലോ​ട് ര​വി, എ​ൻ.​വി. പ്ര​ദീ​പ്കു​മാ​ർ, ഡോ. ​എം.​ആ​ർ.​ത​ന്പാ​ൻ, വി.​ആ​ർ. പ്ര​താ​പ​ൻ, അ​നി വ​ർ​ഗീ​സ് കെ.​ആ​ർ.​ജി. ഉ​ണ്ണി​ത്താ​ൻ, വൈ​ക്കം എം.​കെ. ഷി​ബു, പ്ര​വീ​ണ്‍ ഇ​റ​വ​ങ്ക​ര കെ.​എം. ഉ​ണ്ണി​കൃ​ഷ്ണ​ൻ, കൈ​ന​ക​രി ഷാ​ജി, മോ​ഹ​ൻ ജി. ​വെ​ണ്‍​പു​ഴ​ശേ​രി, രാ​ജേ​ഷ് മ​ണ്ണാ​മൂ​ല, അ​ഹ​മ്മ​ദ് കൊ​ല്ല​ക​ട​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ട്ടി​ലു​ക​ൾ വി​ത​ര​ണം ചെ​യ്തു

ആ​റ്റി​ങ്ങ​ൽ : കി​ഴു​വി​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ലാ​ൻ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഹ​രി​ജ​ൻ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വൃ​ദ്ധ​ർ​ക്കു വാ​ങ്ങി​യ ക​ട്ടി​ലു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​അ​ൻ​സാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​എ​സ്. ശ്രീ​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ഗി​രീ​ഷ് കു​മാ​ർ ,വൈ​സ് പ്ര​സി​ഡ​ന്‍റ് താ​രാ​ത​ങ്ക​ൻ, മി​നി, സൈ​ന ബീ​വി,സാം​ബ​ശി​വ​ൻതു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.