38 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി പി​ടി​യി​ൽ
Sunday, December 9, 2018 1:20 AM IST
വി​ഴി​ഞ്ഞം:​ തീ​ര​ദേ​ശ മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് സ​ബ്സി​ഡി ഇ​ന​ത്തി​ൽ ലോ​ൺ ശ​രി​യാ​ക്കി ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​ക​ളി​ലൊ​രാ​ളെ വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ട്ടാ​ര​ക്ക​ര ക​ട​ക്ക​ൽ പ​ന്ത​ളം വാ​ർ​ഡി​ൽ മ​ണ​ലി​യി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ അ​നി​ൽ​കു​മാ​ർ (58) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
വ​ർ​ക്ക​ല മു​ത​ൽ പൂ​വാ​ർ വ​രെ​യു​ള്ള തീ​ര ദേ​ശ​മേ​ഖ​ല​യി​ലെ ജ​ന​ശ്രീ യൂ​ണി​റ്റു​ക ളി​ലെ അം​ഗ​ങ്ങ​ളെ താ​ൻ ബാ​ങ്ക് മാ​നേ​ജ​രാ​ണെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് ലോ​ൺ ശ​രി​യാ​ക്കി ത​രാം എ​ന്ന് പ​റ​ഞ്ഞാ​ണ് പ​ണം ത​ട്ടി​യ​ത്. നി​ര​വ​ധി പേ​രി​ൽ നി​ന്ന് 38 ക്ഷ​ല​ത്തോ​ളം രൂ​പ ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്ത​താ​യി ചോ​ദ്യം ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ച​താ​യും ഇ​യാ​ൾ​ക്കൊ​പ്പം ര​ണ്ട് സ്ത്രീ​ക​ൾ കൂ​ടി ത​ട്ടി​പ്പി​ൽ പ​ങ്കാ​ളി​ക​ളാ​ണെ​ന്നും പൊ​ലീ​സ്പ​റ​ഞ്ഞു.
ലോ​ൺ കി​ട്ടാ​ത്തി​നെ തു​ട​ർ​ന്ന് ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പോ​ലീ​സ് അ​ന്വ​ഷി​ക്കു​ന്ന​ത​റി​ഞ്ഞ് ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ വി​ഴി​ഞ്ഞം സ​ർ​ക്കി​ൽ ഇ​ൻ​സ്പെ​ക്ട​ർ ബൈ​ജു എ​ൽ.​എ​സ്. നാ​യ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​എ​സ്ഐ എ.​ബി.​ദീ​പു, എ​എ​സ്ഐ​മാ​രാ​യ എ​ഡ്വി​ൻ, ബാ​ബു, സി​വി​ൽ പോ​ലീ​സ്ഒാ​ഫീ​സ​ർ​മാ​രാ​യ ജോ​സ്, നി​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു. പ്ര​തി​ക​ൾ കൂ​ടു​ത​ൽ പേ​രെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യി​ട്ടു​ള്ള​താ​യി വി​വ​രം ല​ഭി​ച്ചെ​ന്നും കൂ​ട്ടു പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യ​താ​യും വി​ഴി​ഞ്ഞം സ​ർ​ക്കി​ൽ പ​റ​ഞ്ഞു.