താ​ഴ്ന്നു കി​ട​ക്കു​ന്ന വൈ​ദ്യു​ത ലൈ​ൻ അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു
Sunday, December 9, 2018 1:20 AM IST
വി​തു​ര: താ​ഴ്ന്നു കി​ട​ക്കു​ന്ന വൈ​ദ്യു​ത ലൈ​ൻ മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും വ​കു​പ്പു​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം താ​ഴ്ന്നു കി​ട​ക്കു​ന്ന വൈ​ദ്യു​ത ലൈ​നി​ൽ നി​ന്നും ഷോ​ക്കേ​റ്റു മ​രി​ച്ച അ​ബു​ബ​ക്ക​റി​ന്‍റെ ഭാ​ര്യ സു​ലേ​ഖാ​ബീ​വി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കും വ​കു​പ്പു​മ​ന്ത്രി​ക്കും പ​രാ​തി ന​ല്‍​കി​യ​ത്. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് ഭ​ര്‍​ത്താ​വി​ന്‍റെ മ​ര​ണ​കാ​ര​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി.
ശി​വ​ക്ഷേ​ത്ര ജ​ഗം​ഷ​നി​ലെ സ്വ​കാ​ര്യ വ​സ്തു​വി​ല്‍ തേ​ങ്ങ​യി​ടു​ന്പോ​ൾ ഇ​രു​മ്പ് ഏ​ണി 33കെ​വി വൈ​ദ്യു​ത​ലൈ​നി​ല്‍ ത​ട്ടി​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​വി​ടെ ലൈ​നു​ക​ള്‍ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ താ​ഴ്ന്നു കി​ട​ക്കു​ന്ന​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.​സ്ഥ​ല​മു​ട​മ ഇ​ക്കാ​ര്യം പ​ല ത​വ​ണ അ​ധി​കൃ​ത​രെ അ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും പ​രാ​തി​യി​ലു​ണ്ട്. ഭ​ര്‍​ത്താ​വി​ന്‍റെ മ​ര​ണ​ത്തോ​ടെ കു​ടും​ബം അ​നാ​ഥ​മാ​യ​താ​യും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും വിശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ന്നു.