ത​മി​ഴ്നാ​ട് ക​ർ​ഷ​ക സം​ഘം ധ​ർ​ണ നാ​ളെ
Sunday, December 9, 2018 1:31 AM IST
ഗൂ​ഡ​ല്ലൂ​ർ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ത​മി​ഴ്നാ​ട് ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​വി​ലെ 11.30ന് ​ഗൂ​ഡ​ല്ലൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ന് മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തും.
എ​ല്ലാ വീ​ടു​ക​ൾ​ക്കും വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ന​ൽ​കു​ക, വീ​ടു​ക​ൾ​ക്ക് പ​ട്ട​യം ന​ൽ​കു​ക, ക​ർ​ഷ​ക​രു​ടെ കൈ​വ​ശ രേ​ഖ ന​ൽ​കു​ക, എ​ല്ലാ കൃ​ഷി​ക​ൾ​ക്കും സ​ർ​ക്കാ​ർ കു​റ​ഞ്ഞ വി​ല​ക്ക് വി​ത്ത് ന​ൽ​കു​ക, വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക, വ​ന്യ​ജീ​വി​ക​ളാ​ൽ കൃ​ഷി​ക​ൾ​ക്ക് നാ​ശം സം​ഭ​വി​ച്ച​വ​ർ​ക്ക് മ​തി​യാ​യ ന​ഷ്ട പ​രി​ഹാ​രം ന​ൽ​കു​ക, എ​ല്ലാ വീ​ടു​ക​ൾ​ക്കും വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 2018 മെ​യ് 12ന് ​ന​ട​ത്തി​യ ധ​ർ​ണ​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് എ​തി​രാ​യി പോ​ലീ​സ് ചു​മ​ത്തി​യ കേ​സ് ഉ​ട​ൻ പി​ൻ​വ​ലി​ക്കു​ക, മ​ഹാ​ളി രോ​ഗം ബാ​ധി​ച്ച് അ​ട​ക്ക കൃ​ഷി ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തു​ന്ന​ത്.