ഡോ.​ പി.​നാ​രാ​യ​ണ​ൻ നാ​യ​ർ പു​ര​സ്കാ​ര​ം ഇന്ന് സമർപ്പിക്കും
Sunday, December 9, 2018 1:31 AM IST
മാ​ന​ന്ത​വാ​ടി: പൊ​തു​രം​ഗ​ത്തു നി​സ്വാ​ർ​ഥ​സേ​വ​നം ന​ട​ത്തു​ന്ന​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നി​നു ഡോ.​പി. നാ​രാ​യ​ണ​ൻ നാ​യ​ർ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യ ഡോ.​പി. നാ​രാ​യ​ണ​ൻ നാ​യ​ർ പു​ര​സ്കാ​രം സാ​മൂ​ഹി​ക-​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ വി​ൻ​സ​ന്‍റ് ജോ​ണ്‍ വ​ടു​ക്കും​ചേ​രി​ക്ക്.
ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ന​ട​വ​യ​ൽ ഓ​സാ​നാം ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​പ്ര​ഭാ​ക​ര​ൻ പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കും. 10,001 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.
ഓ​സാ​നാം ഭ​വ​ൻ വൃ​ദ്ധ​സ​ദ​ന​ത്തി​ലെ മു​ഴു​വ​ൻസ​മ​യ പ്ര​വ​ർ​ത്ത​ക​നാ​ണ് അ​വ​യ​വ​ദാ​ന സ​ന്ദേ​ശം സ്വ​ജീ​വി​ത​ത്തി​ലൂ​ടെ പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ വി​ൻ​സ​ന്‍റ് ജോ​ണ്‍.