ദേ​വ​ർ​ഷോ​ല​യി​ൽ മൂ​ന്ന് കോ​ടി​ ചെലവിൽ ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മി​ക്കും
Sunday, December 9, 2018 1:33 AM IST
ഗൂ​ഡ​ല്ലൂ​ർ: ദേ​വ​ർ​ഷോ​ല​യി​ൽ മൂ​ന്ന് കോ​ടി രൂ​പ ചെ​ല​വി​ൽ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മി​ക്കും. ഇ​തി​ന്‍റെ ടെ​ൻ​ഡ​ർ വി​ട്ടി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ലെ പ​ഞ്ചാ​യ​ത്തി​ന്‍റെ 75 സെ​ന്‍റ് സ്ഥ​ല​ത്തി​ലാ​ണ് ബ​സ്റ്റാ​ന്‍റ് നി​ർ​മി​ക്കു​ന്ന​ത്.
ബ​സ് സ്റ്റാ​ൻഡ് കെ​ട്ടി​ട​ത്തി​ൽ 26 ക​ട​ക​ൾ നി​ർ​മി​ക്കു​മെ​ന്ന് ദേ​വ​ർ​ഷോ​ല പ​ഞ്ചാ​യ​ത്ത് ഇ​ഒ ഗു​ണാ​ല​ൻ അ​റി​യി​ച്ചു. പ​ത്ത് ബ​സു​ക​ൾ​ക്ക് പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം സ്റ്റാ​ൻ​ഡി​ലു​ണ്ടാ​കും. നി​ല​വി​ൽ ബ​സു​ക​ൾ പാ​ത​യോ​ര​ത്ത് നി​ർ​ത്തി​യാ​ണ് യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തും ഇ​റ​ക്കു​ന്ന​തും.
അ​തുകൊ​ണ്ടുത​ന്നെ ന​ഗ​ര​ത്തി​ൽ പ​ല​പ്പോ​ഴും ഗ​താ​ഗ​ത​കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്. പാ​ട​ന്ത​റ, ത്രീ​ഡി​വി​ഷ​ൻ, ഒ​റ്റു​വ​യ​ൽ, ദേ​വ​ൻ, മേ​ഫീ​ൽ​ഡ്, പാ​ലം​വ​യ​ൽ, കു​റ്റി​മൂ​ച്ചി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ പ​ല ആ​വ​ശ്യ​ങ്ങ​ൾ​ക്കും ദേ​വ​ർ​ഷോ​ല ടൗ​ണി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മി​ക്കു​ന്ന​ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​കും.