ക​ന്പ​ള​ക്കാ​ട് ടൗ​ണി​ൽ 10 മു​ത​ൽ ഗ​താ​ഗ​ത പ​രി​ഷ്കാ​രം
Sunday, December 9, 2018 1:33 AM IST
ക​ൽ​പ്പ​റ്റ: ക​ന്പ​ള​ക്കാ​ട് അ​ങ്ങാ​ടി​യി​ൽ ഗാ​താ​ഗ​ത പ​രി​ഷ്കാ​രം 10നു ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​കു​മെ​ന്നു ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹം​സ ക​ട​വ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. നോ ​പാ​ർ​ക്കിം​ഗ് ഏ​രി​യ​യും ഓ​ട്ടോ​റി​ക്ഷ, ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷ, ടാ​ക്സി ജീ​പ്പ്, ടൂ​റി​സ്റ്റ് ടാ​ക്സി, ഗു​ഡ്സ് ജീ​പ്പ്, ട്രാ​ക്ട​ർ-​പി​ക്ക​പ്പ്, സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ, ടൂ ​വീ​ല​ർ പാ​ർ​ക്കിം​ഗ് എ​രി​യ​ക​ളും പു​നഃ​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.
ക​ൽ​പ്പ​റ്റ​യി​ൽ​നി​ന്നു പ​ള്ളി​ക്കു​ന്നു റോ​ഡു വ​ഴി പോ​കു​ന്ന മു​ഴു​വ​ൻ ബ​സു​ക​ളും ടൗ​ണി​ലെ എം​എ​സ് ഹാ​ർ​ഡ്‌വെയേ​ഴ്സി​നു സ​മീ​പ​ത്തെ പു​തി​യ സ്റ്റോ​പ്പി​ലും തു​ട​ർ​ന്നു പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ലും നി​ർ​ത്തി​യ​ശേ​ഷം തി​രി​കെ പ​ള്ളി​ക്കു​ന്നു റോ​ഡി​ലെ സ്റ്റോ​പ്പി​ൽ നി​ർ​ത്ത​ണം. മാ​ന​ന്ത​വാ​ടി​ക്കു​ള്ള എ​ല്ലാ ബ​സു​ക​ളും ക​ന്പ​ള​ക്കാ​ട് എം​എ​സ് ഹാ​ർ​ഡ് വെയേ​ഴ്സി​നു അ​ടു​ത്തു​ള്ള സ്റ്റോ​പ്പി​ലും പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ലും നി​ർ​ത്ത​ണം. പ​ന​മ​രം ഭാ​ഗ​ത്തു​നി​ന്നു​ള്ള ബ​സു​ക​ൾ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ലും ടൗ​ണി​ലെ സ്റ്റോ​പ്പി​ലു​മാ​ണ് നി​ർ​ത്തേ​ണ്ട​ത്.
പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ ഒ​ഴി​കെ വാ​ഹ​ന​ങ്ങ​ൾ​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. പ​ള്ളി​ക്കു​ന്നു റോ​ഡി​ൽ സ​മാ​ന്ത​ര ടാ​ക്സി ജീ​പ്പ് സ​ർ​വീ​സ് നി​യ​ന്ത്രി​ക്കും. ടൗ​ണി​ലെ വാ​ഹ​ന​ത്തി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കും ടാ​ക്സി ജീ​പ്പു​ക​ൾ​ക്കും പ​ഞ്ചാ​യ​ത്ത് ന​ന്പ​ർ ന​ൽ​കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
വൈ​സ് പ്ര​സി​ഡ​ന്‍റ് റ​യ്ഹാ​ന​ത്ത് ബ​ഷീ​ർ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​ഫൈ​സ​ൽ, ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യ ബി​നു ജേ​ക്ക​ബ്, പി.​ജെ. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, സു​നീ​റ പ​ഞ്ചാ​ര എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.