അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റു​ക​ളി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കാ​യി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്നു
Sunday, December 9, 2018 1:34 AM IST
ഗൂ​ഡ​ല്ലൂ​ർ: കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലെ ചെ​ക്പോ​സ്റ്റു​ക​ളി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കാ​യി പോ​ലീ​സ് കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്നു. വാ​ഹ​ന​ങ്ങ​ളു​ടെ ന​ന്പ​റു​ക​ൾ ക്യാ​മ​റ​യി​ൽ പ​തി​യു​ന്ന രൂ​പ​ത്തി​ലാ​ണ് ക്യാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.
മാ​വോ​യി​സ്റ്റു​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും ഇ​തി​ലൂ​ടെ ക​ഴി​യും.
നാ​ടു​കാ​ണി, പാ​ട്ട​വ​യ​ൽ, ക​ക്ക​ന​ഹ​ള്ള, ചോ​ലാ​ടി, താ​ളൂ​ർ, കു​ഞ്ച​പ്പ​ന, ബ​ർ​ളി​യാ​ർ തു​ട​ങ്ങി​യ ചെ​ക്പോ​സ്റ്റു​ക​ളി​ലാ​ണ് 21 ല​ക്ഷം രൂ​പ ചെ​ല​വി​ൽ പു​തു​താ​യി ക്യാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.