നീ​ല​ഗി​രി ജി​ല്ല​യി​ൽ 213 പു​തി​യ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ സ്ഥാ​പി​ക്കും
Sunday, December 9, 2018 1:34 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ 213 പു​തി​യ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ സ്ഥാ​പി​ക്കും. 24 കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് പു​തി​യ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. 2417 പു​തി​യ വൈ​ദ്യു​തി തൂ​ണു​ക​ളും സ്ഥാ​പി​ക്കും. പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ 1000 വൈ​ദ്യു​തി തൂ​ണു​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ നി​ല​വി​ൽ 1840 ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ണ്ട്.
ജി​ല്ല​യി​ലെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. 40 വീ​ടു​ക​ൾ​ക്ക് ഒ​രു ട്രാ​ൻ​സ്ഫോ​ർ​മ​ർ എ​ന്ന നി​ല​യി​ലാ​ണ് ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. ഉൗ​ട്ടി, കു​ന്നൂ​ർ, കോ​ത്ത​ഗി​രി, കു​ന്താ, ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ തു​ട​ങ്ങി​യ ആ​റ് താ​ലൂ​ക്കു​ക​ളി​ലാ​ണ് ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ 2.40 ല​ക്ഷം വൈ​ദ്യു​തി ഉ​പ​ഭോ​ക്താ​ക്ക​ളാ​ണു​ള്ള​ത്.