ജ​പ്തി ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു
Sunday, December 9, 2018 1:38 AM IST
ക​രു​വാ​ര​ക്കു​ണ്ട്: ചി​കി​ത്സ​ചെ​ല​വി​ന് വാ​യ​പ​യെ​ടു​ത്ത കു​ടും​ബ​ത്തി​ന്‍റെ ജ​പ്തി ന​ട​പ​ടി ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു. ഇ​തോ​ടെ ബാ​ങ്ക് ന​ട​പ​ടി​യെ തു​ട​ർ​ന്ന് തെ​രു​വി​ലി​റ​ങ്ങാ​ൻ ഒ​രു​ങ്ങി​യ കു​ടും​ബ​ത്തി​ന് ആ​ശ്വാ​സ​മാ​യി. തു​വ്വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പൊ​ടു​വ​ണ്ണി​യി​ൽ താ​മ​സി​ക്കു​ന്ന മീ​ത്തി​ൽ അ​ല​വി ത​ന്‍റെ ര​ണ്ട് പെ​ണ്‍​മ​ക്ക​ളു​ടെ ചി​കി​ത്സ​ക്കാ​യി ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്ന് 2014ന് 16 ​ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്തി​രു​ന്നു. തു​ക തി​രി​ച്ച​ട​യ്ക്കാ​ൻ സാ​ധി​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ജ​പ്തി ന​ട​പ​ടി നേ​രി​ടു​ന്ന​തി​നി​ടെ​യാ​ണ് അ​ല​വി ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​നെ എ​തി​ർ​ക​ക്ഷി​യാ​ക്കി ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.
ചി​കി​ത്സാ​ച്ചെ​ല​വു മൂ​ലം ക​ട​ക്കെ​ണി​യി​ലാ​യ​വ​രെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​റി​ന് ബാ​ധ്യ​ത​യു​ണ്ടെ​ന്നും, ക​ട​ക്കെ​ണി​യി​ലാ​യ​വ​രെ ക​ര​ക​യ​റ്റാ​ൻ എ​ന്തു പ​ദ്ധ​തി​യാ​ണ് സ​ർ​ക്കാ​റി​നു​ള്ള​തെ​ന്നും ര​ണ്ടാ​ഴ്ച്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ കോ​ട​തി സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വി​ദേ​ശ​ത്ത് 28 വ​ർ​ഷം ഹൗ​സ് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന അ​ല​വി നി​ത്യ​രോ​ഗി​യാ​യ​തി​നാ​ലാ​ണ് ജോ​ലി നി​ർ​ത്തി നാ​ട്ടി​ൽ തി​രി​ച്ചു വ​ന്ന​ത്.
തു​ട​ർ​ന്ന് മ​ക്ക​ളാ​യ റ​സി​യ (28), റ​ഹീ​മ (25) എ​ന്നി​വ​രു​ടെ ചി​കി​ത്സ​യ്ക്കാ​ണ് ബാ​ങ്കി​ൽ നി​ന്ന് വാ​യ​പ എ​ടു​ത്ത​ത്.
ചി​കി​ത്സ​യ്ക്ക് പ​ണ​മി​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ന്ന ഈ ​കു​ടും​ബ​ത്തി​ന് ജ​പ്തി ഭീ​ഷ​ണി താ​ങ്ങാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. കേ​സ് ഡി​സം​ബ​ർ 18ന് ​കോ​ട​തി പ​രി​ഗ​ണി​ക്കും. അ​തു​വ​രെ ബാ​ങ്ക് ജ​പ്തി ന​ട​പ​ടി​യെ​ടു​ക്ക​രു​തെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഹ​ർ​ജി​ക്കാ​ര​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യും, കു​ട്ടി​ക​ളു​ടെ ചി​കി​ത്സ തു​ട​രാ​ൻ സാ​ധി​ക്കു​ന്നു​ണ്ടോ എ​ന്നും ക​ള​ക്ട​ർ പ്ര​തി​നി​ധി​യെ വി​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്താ​നും, ര​ണ്ടാ​ഴ്ച്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു വേ​ണ്ടി സ​ർ​ക്കാ​റി​നേ​യും, ക​ള​ക്ട​റെ​യും കോ​ട​തി സ്വ​മേ​ധ​യാ ഹ​ർ​ജി​യി​ൽ ക​ക്ഷി ചേ​ർ​ക്കു​ക​യാ​യി​രു​ന്നു.