മീ​ലാ​ദ് റാ​ലി നടത്തി
Sunday, December 9, 2018 1:42 AM IST
മ​ഞ്ചേ​രി: ജാ​മി​അ: ഹി​ക​മി​യ്യ: മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യും, കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് മ​ഞ്ചേ​രി സോ​ണ്‍ ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച മീ​ലാ​ദ് സ​ന്ദേ​ശ റാ​ലി നടത്തി. ക​ച്ചേ​രി​പ്പ​ടി ഐ​ജി​ബി​ടി പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച റാ​ലി​യി​ൽ ആ​യി​ര​ങ്ങ​ൾ അ​ണി​നി​ര​ന്നു. ദ​ഫ്, സ്കൗ​ട്ട്, പ്ര​കീ​ർ​ത്ത​ന സം​ഘ​ങ്ങ​ൾ​തു​ട​ങ്ങി​യ ഇ​സ്ലാ​മി​ക ക​ലാ​രൂ​പ​ങ്ങ​ൾ റാ​ലി​ക്ക് കൊ​ഴു​പ്പേ​കി.സ​മ​സ്ത സെ​ക്ര​ട്ട​റി മു​ഹി​യി സു​ന്ന പൊ​ൻ​മ​ള അ​ബ്ദു​ൾ ഖാ​ദി​ർ മു​സ്ലി​യാ​ർ, സ​യ്യി​ദ് ശി​ഹാ​ബു​ദ്ദീ​ൻ അ​ഹ്ദ​ൽ ത​ങ്ങ​ൾ മു​ത്ത​നൂ​ർ, പ്ര​ഫ.​കെ.​എം.​എ.​റ​ഹീം, അ​ബ്ദു​ള്ള​പ്പു ഫൈ​സി കു​ട്ട​ശേ​രി, അ​ബ്ദു​റ​ഹ്മാ​ൻ മു​സ്ലി​യാ​ർ പൊ​ൻ​മ​ള, എം.​എ.​അ​സീ​സ് സ​ഖാ​ഫി എ​ല​ന്പ്ര, അ​ബ്ദു​ള്ള മേ​ലാ​ക്കം, മു​ഹ​മ്മ​ദ് ഷെ​രീ​ഫ് നി​സാ​മി പ​യ്യ​നാ​ട്, എം.​എ.​നാ​സ​ർ സ​ഖാ​ഫി എ​ല​ന്പ്ര, ടി.​എ.​നാ​സ​ർ അ​ശ്റ​ഫി നേ​തൃ​ത്വം ന​ൽ​കി.