ഉ​ൾ​ക്കാ​ട്ടി​ൽ പ്ര​സ​വി​ച്ച ആ​ദി​വാ​സി യു​വ​തി​ക്ക് സാ​ന്ത്വ​നവുമായി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​ത്തി
Sunday, December 9, 2018 1:42 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ന്തീ​രാ​യി​രം വ​ന​മേ​ഖ​ല​യി​ലെ ഉ​ൾ​ക്കാ​ട്ടി​ലെ അ​ന്പു​മ​ല കോ​ള​നി​യി​ൽ സോ​മ​ന്‍റെ ഭാ​ര്യ ശാ​ര​ദ​യാ​ണ് ത​ന്‍റെ ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​നെ ഉ​ൾ​ക്കാ​ട്ടി​ൽ വ​ച്ച് പ്ര​സ​വി​ച്ച​ത്.
ഈ ​മാ​സം 27നാ​ണ് ആ​ണ് തീ​യ​തി കു​റി​ച്ചി​രു​ന്നെ​ങ്കി​ലും പ്ര​സ​വം നേ​ര​ത്തെ​യാ​വു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ആ​ശു​പ​ത്രി​യി​ലെ​ത്തി ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും കി​ട​ത്തി ചി​കി​ത്സ​ക്ക് വി​ധേ​യ​മാ​കാ​തെ കോ​ള​നി​യി​ലേ​ക്ക് മ​ട​ങ്ങി​പോ​യി. തു​ട​ർ​ന്ന് രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ കാ​ട്ടി​ൽ വ​ച്ച് പ്ര​സ​വി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ടി.​എ​ൻ അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ് ക​മ്മ​ത്ത്, ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് ലി​ജി തോ​മ​സ്, സ്റ്റാ​ഫ് ന​ഴ്സ് ലെ​നി​ഷ്, ഡ്രൈ​വ​ർ ല​ത്തീ​ഫ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം രാ​വി​ലെ കോ​ള​നി​യി​ലെ​ത്തി അ​മ്മ​യ്ക്കും കു​ഞ്ഞി​നും പ​രി​ച​ര​ണം ന​ൽ​കി. വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ട​ര കി​ലോ​ഗ്രാം തൂ​ക്ക​മു​ള്ള ആ​ണ്‍​കു​ഞ്ഞി​നെ കു​ട്ടി​ക​ളു​ടെ ഡോ​ക്ട​റെ കാ​ണി​ക്കു​ന്ന​തി​നും അ​മ്മ​യെ സ്ത്രീ​രോ​ഗ വി​ദ​ഗ്ധ​രു​ടെ പ​രി​ച​ര​ണ​ത്തി​നും​മാ​യാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്