മ​ന്ത്രി ജ​ലീ​ലി​നെ യൂ​ത്ത് ലീ​ഗ് ക​രി​ങ്കൊ​ടി കാണിച്ചു
Sunday, December 9, 2018 1:42 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ മ​ന്ത്രി​യെ ഉൗ​ട്ടി റോ​ഡി​ൽ യൂ​ത്ത് ലീ​ഗ് ക​രി​ങ്കൊ​ടി കാ​ണി​ച്ചു. നേ​ര​ത്തെ ട്രാ​ഫി​ക് ജം​ഗ്ഷ​നി​ൽ കാ​ത്തു നി​ന്ന പ്ര​തി​ഷേ​ധ​ക്കാ​രെ ഭ​യ​ന്ന് പ​ട്ടാ​ന്പി റോ​ഡി​ലെ പാ​ർ​ട്ടി ഓ​ഫീ​സി​ൽ നി​ന്നും പോ​ലീ​സ് സ്റ്റേ​ഷ​ൻ റോ​ഡ് വ​ഴി​യാ​യി​രു​ന്നു മ​ന്ത്രി വേ​ദി​യി​ലേ​ക്ക് പോ​യ​ത്. 12 ജീ​പ്പും ഒ​രു ബ​സും നി​റ​യെ പോ​ലീ​സു​ക​രു​ടെ പാ​റാ​വി​ൽ തി​രി​ച്ചു പോ​കാ​നൊ​രു​ങ്ങി​യ മ​ന്ത്രി​യെ യൂ​ത്ത് ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ന​ഹാ​സ് പാ​റ​ക്ക​ൽ, മു​ജീ​ബ് പു​തു​ക്കു​ടി, ഹ​ബീ​ബ് മ​ണ്ണെ​ങ്ങ​ൽ, കെ.​ടി അ​ഫ്സ​ൽ, ഉ​നൈ​സ് ക​ക്കൂ​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​രു​ന്നു ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്.