പാ​രി​സ്ഥി​തികാ​ഘാ​ത​വും കു​ടി​വെ​ള്ള ക്ഷാ​മ​വും ഉ​ണ്ടാ​ക്കു​ന്നു​വെ​ന്ന് സം​ര​ക്ഷ​ണ​സ​മി​തി
Sunday, December 9, 2018 1:46 AM IST
കോ​ഴി​ക്കോ​ട്: എ​ലി​യറ​മ​ല​യി​ലെ വാ​ണി​ജ‍്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ചെ​ങ്ക​ൽ ഖ​ന​നം നി​ർ​ത്ത​ണ​മെ​ന്ന് എ​ലി​യ​റ​മ​ല സം​ര​ക്ഷ​ണ സ​മി​തി.
ത​ല​ക്കു​ള​ത്തൂ​ർ, ചേ​ള​ന്നൂ​ർ, കാ​ക്കൂ​ർ എ​ന്നീ വി​ല്ലേ​ജു​ക​ളി​ലെ ചി​ല​പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ കു​ടി​വെ​ള്ളം, കൃ​ഷി, പാ​രി​സ്ഥി​തി​ക സ​ന്തു​ലി​താ​വ​സ്ഥ എ​ന്നി​വ​യെ​ല്ലാം സം​ര​ക്ഷി​ക്കു​ന്ന​തി​ൽ മു​ഖ‍്യ പ​ങ്കു വ​ഹി​ക്കു​ന്നു​ണ്ട് എ​ട​ക്ക​ര പ​ട്ട​ർപാ​ല​ത്തെ എ​ലി​യ​റ​മ​ല. എ​ഴു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ ഉ​ള്ള ക​സ്തൂ​ർ​ബാ പ​ട്ടി​ക​ജാ​തി കോ​ള​നി അ​ട​ക്കം അ​ഞ്ഞൂ​റോ​ളം വീ​ടു​ക​ളും ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളും ഈ ​കു​ന്നി​ന്‍റെ പ​രി​സ​ര​ത്ത് താ​മ​സി​ക്കു​ന്നു​ണ്ട്.
എ​ലി​യ​റ മ​ല​യി​ലെ ചെ​ങ്ക​ൽ നി​ക്ഷേ​പ​ത്തി​ൽ ശേ​ഖ​രി​ച്ചി​രി​ക്കു​ന്ന ജ​ല​മാ​ണ് വ​ലി​യൊ​രു പ്ര​ദേ​ശ​ത്തെ ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ​ക്ക് കു​ടി​ക്കാ​നും കൃ​ഷി​ക്കും ക​ന്നു​കാ​ലി​വ​ള​ർ​ത്ത​ലി​നും മ​റ്റ് ഉ​പ​ജീ​വ​ന​ത്തി​നും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ മ​ല ന​ശി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ വ​ൻ തോ​തി​ൽ ചെ​ങ്ക​ൽ​ഖ​ന​നം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ളെ​ന്ന് സം​ര​ക്ഷ​ണ​സ​മി​തി പ​റ​ഞ്ഞു. ശാ​സ്ത്രീ​യ പാ​രി​സ്ഥി​തി​കാ​ഘാ​ത പ​ഠ​നം ന​ട​ത്താ​തെ​യും സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​ക​ളി​ലൂ​ടെ​യു​മാ​ണ് അ​ഞ്ചു വ​ർ​ഷ കാ​ലാ​വ​ധി​യു​ള്ള ഡി​ഇ​ഐ​എ​എ​യു​ടെ പാ​രി​സ്ഥി​കാ​നു​മ​തി​ക്കു​ള്ള ഉ​ത്ത​ര​വു നേ​ടി​യി​രി​ക്കു​ന്ന​തെ​ന്ന് സ​മി​തി ര​ക്ഷാ​ധി​കാ​രി ഇ.​പി. ര​ത്നാ​ക​ര​ൻ പ​റ​ഞ്ഞു.
മോ​യി​മോ​നു​ൽ റ​ഷീ​ദ് എ​ന്ന വ‍്യ​ക്തി​ക്ക് ചെ​ങ്ക​ൽ​ഖ​ന​ന​ത്തി​ന് പാ​രി​സ്ഥി​തി​കാ​നു​മ​തി ന​ൽ​കി​യ കോ​ഴി​ക്കോ​ട് ജി​ല്ലാ എ​ൻ​വ​യോ​ൺ​മെ​ന്‍റ് ഇം​പാ​ക്റ്റ് അ​സെ​സ്മെ​ന്‍റ് അ​ഥോ​റി​റ്റി​യു​ടെ ഉ​ത്ത​ര​വ് പാ​സാ​ക്കി​യ രീ​തി​യും സം​ശ​യാ​സ്പ​ദ​മാ​ണെ​ന്ന് സ​മി​തി ആ​രോ​പി​ച്ചു. ഖ​ന​ന പ്ര​ദേ​ശ​ത്തെ​ക്കു​റി​ച്ച് ഈ ​വ‍്യ​ക്തി ന​ൽ​കി​യ​ത് ക​ള്ള സ​ത‍്യ​വാ​ങ്മൂ​ല​മാ​ണെ​ന്ന് സ​മി​തി നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.
ഡി​ഇ​എ​സി​യു​ടെ യോ​ഗ​ങ്ങ​ളി​ൽ അ​ജ​ണ്ട​യി​ലോ മി​നു​ട്സി​ലോ ക്വാ​റി​യു​ടെ കാ​ര‍്യം പ​രാ​മ​ർ​ശി​ച്ചി​രു​ന്നി​ല്ല. അ​വി​ഹി​ത​മാ​യി നേ​ടി​യെ​ടു​ത്ത അ​നു​മ​തി​യി​ൽ ഉ​ദ‍്യേ​ഗ​സ്ഥ​രു​ടെ നി​ല​പാ​ടി​ലും സ​മി​തി​ക്ക് സം​ശ​യ​മു​ണ്ട്. പ​ല ത​വ​ണ നി​വേ​ദ​ന​ങ്ങ​ളും പ​രാ​തി​ക​ളും സ​മ​ർ​പ്പി​ച്ചി​ട്ടും അ​ധി​കൃ​ത​ർ നാ​ട്ടു​കാ​രു​മാ​യോ സ​മി​തി​യു​മോ​യോ ച​ർ​ച്ച​യ​്ക്ക് ത​യ്യാ​റാ​യി​ട്ടി​ല്ലെ​ന്ന് സ​മി​തി അ​റി​യി​ച്ചു. അ​ത്തോ​ളി പോ​ലീ​സും സ​മ​ര​സ​മി​തി​ക്കെ​തി​രേ ആ​ണ് നി​ല കൊ​ള്ളു​ന്ന​ത്. ക​ഴി​ഞ്ഞ മേ​യ് മു​ത​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ സ​മ​ര​രം​ഗ​ത്താ​ണ്. ഇ​നി​യും ന​ട​പ​ടി എ​ടു​ക്കാ​ത്ത പ​ക്ഷം ജ​ന​ങ്ങ​ൾ ഒ​ന്ന​ട​ങ്കം ക​ല്ലു​വെ​ട്ടു ത​ട​യു​മെ​ന്ന് ര​ക്ഷാ​ധി​കാ​രി ഇ.​പി. ര​ത്നാ​ക​ര​ൻ അ​റി​യി​ച്ചു.
ത​ല​ക്കു​ള​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ സി. ​പ്ര​കാ​ശ​ൻ, സം​ര​ക്ഷ​ണ സ​മി​തി ക​ൺ​വീ​ന​ർ കെ.​കെ. ശി​വ​ദാ​സ​ൻ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ കെ. ​ര​മേ​ശ്കു​മാ​ർ തു​ട​ങ്ങി​യ​വ​രും വാർത്താസ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.