വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ർ​ന്ന കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ
Sunday, December 9, 2018 1:46 AM IST
വ​ട​ക​ര: വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച് പ​ണ​വും മൊ​ബൈ​ലും ക​വ​ർ​ന്ന കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ.
ഇ​രി​ങ്ങ​ൽ പീ​ടി​ക​വ​ള​പ്പി​ൽ രേ​വ​ന്ദാ​ണ് (25) പി​ടി​യി​ലാ​യ​ത്. മേ​പ്പ​യി​ൽ ക​ല്ലു​നി​ര പ​റ​ന്പ​ത്ത് പ്ര​വീ​ണ്‍ (23), സ​ഹോ​ദ​ര​ൻ പ്ര​ദീ​പ​ൻ (27), പു​തി​യാ​പ്പ് മ​ല​യി​ൽ ഷി​ജു (27), റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം ക​യ്യി​ൽ അ​രു​ണ്‍​കു​മാ​ർ (26) എ​ന്നി​വ​രെ​ ക​ഴി​ഞ്ഞ മാ​സം പി​ടി​കൂ​ടി​യിരുന്നു.
ക​ഴി​ഞ്ഞ ജൂ​ലൈ 25 ന് ​വ​ട​ക​ര ന​ഗ​ര​ത്തി​ലെ പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പം വി​ല്യാ​പ്പ​ള്ളി സ്വ​ദേ​ശി അ​ഷ്റ​ഫ് എ​ന്ന വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച് പ​ണ​വും മൊ​ബൈ​ലും ക​വ​ർ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്.
രേ​വ​ന്ദി​നെ ഇ​ൻ​സ്പെ​ക്ട​ർ ടി. ​മ​ധു​സൂ​ദ​ന​നും സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഹ​രി​ദാ​സ​നും ചേ​ർ​ന്നു വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.