സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഓഫീസുകൾ സഹകാരി സൗഹൃദമാകണം: മന്ത്രി
Sunday, December 9, 2018 1:48 AM IST
‌താ​മ​ര​ശേ​രി: സ​ഹ​ക​ര​ണ സം​ഘം അ​സി. ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ല്‍ ഓ​ഫീ​സ് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സു​ക​ള്‍ സ​ഹ​കാ​രി സൗ​ഹൃ​ദ ഓ​ഫീ​സു​ക​ളാ​യി മാ​റ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
നോ​ട്ട് നി​രോ​ധ​ന കാ​ല​ത്ത് സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളെ ത​ക​ര്‍​ക്കാ​നു​ള്ള നി​ര​വ​ധി ശ്ര​മ​ങ്ങ​ളു​ണ്ടാ​യി​ട്ടും ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം കൊ​ണ്ടു​മാ​ത്ര​മാ​ണ് അ​തി​ജീ​വി​ക്കാ​ന്‍ സ​ഹാ​യ​ക​മാ​യ​ത്. സം​സ്ഥാ​ന​ത്തെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ല്‍ ക​ള്ള​പ്പ​ണ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യെ​ങ്കി​ലും ഒ​രി​ട​ത്തു​പോ​ലും ക​ള്ള​പ്പ​ണം ക​ണ്ടെ​ത്താ​നാ​യി​ല്ല.
കെ​യ​ര്‍​ഹോ​മി​ന്‍റെ 4000 വീ​ടു​ക​ളി​ല്‍ 2000 എ​ണ്ണ​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി മാ​ര്‍​ച്ച് മാ​സ​ത്തോ​ടെ കൈ​മാ​റും. പു​രോ​ഗ​മ​ന​പ​ര​മാ​യ ആ​ശ​യ​ങ്ങ​ള്‍ നി​ല​നി​ര്‍​ത്തു​ന്ന​തി​നും ന​വോ​ത്ഥാ​ന പ്ര​സ്ഥാ​ന​ങ്ങ​ള്‍ ന​ല്‍​കി​യ വെ​ളി​ച്ചം കെ​ടാ​തെ സൂ​ക്ഷി​ക്കാ​നും ന​മു​ക്കാ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പം താ​മ​ര​ശേ​രി-​മാ​നി​പു​രം റോ​ഡി​ലെ എം​എം​ആ​ര്‍ കെ​ട്ടി​ട​ത്തി​ലാ​ണ് ഓ​ഫീ​സ് ആ​രം​ഭി​ച്ച​ത്. അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍, ഓഫീസ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍, പു​ന​ക്ര​മീ​ക​ര​ണം വ​ഴി കോ​ഴി​ക്കോ​ട് താ​ലൂ​ക്കി​ല്‍ നി​ന്ന് നാല് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രും കൊ​യി​ലാ​ണ്ടി താ​ലൂ​ക്കി​ല്‍ നി​ന്നു​ള്ള ഒ​രു ഇ​ന്‍​സ്‌​പെ​ക്ട​റു​മ​ട​ക്കം ഏ​ഴ് ജീ​വ​ന​ക്കാ​രാ​ണ് താ​മ​ര​ശേ​രി ഓ​ഫീ​സി​ലു​ള്ള​ത്. താ​മ​ര​ശേ​രി, തി​രു​വ​മ്പാ​ടി എ​ന്നി​ങ്ങ​ളെ ര​ണ്ട് യൂ​ണി​റ്റു​ക​ളാ​ണ് ഓ​ഫീ​സി​ന് കീ​ഴി​ലു​ണ്ടാ​കു​ക.
കാ​രാ​ട്ട് റ​സാ​ക്ക് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ല്‍​എ​മാ​രാ​യ ജോ​ര്‍​ജ് എം. ​തോ​മ​സ്, പു​രു​ഷ​ന്‍ ക​ട​ലു​ണ്ടി എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി. അ​സി. ര​ജി​സ്ട്രാ​ര്‍ പ്ലാ​നിം​ഗ് എ.​കെ. അ​ഗ​സ്റ്റി റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എം. രാ​ധാ​മ​ണി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി.​ഡി. ജോ​സ​ഫ്, ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് ചെ​യ​ര്‍​മാ​ന്‍ എ​ന്‍.​എ. ശെ​ല്‍​വ​കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ.​പി. ഹു​സ​യി​ന്‍, പി​എ​സി​എ​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി ഇ. ​ര​മേ​ശ്ബാ​ബു, താ​മ​ര​ശേ​രി താ​ലൂ​ക്ക് കാ​ര്‍​ഷി​ക വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഇ​സ്മ​യി​ല്‍ കു​റു​മ്പൊ​യി​ല്‍, കോ​ഴി​ക്കോ​ട് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ല്‍ കെ. ​ഉ​ദ​യ​ഭാ​നു, താ​മ​ര​ശേ​രി അ​സി. ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ല്‍ ബി. ​സു​ധ, രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി, യൂ​ണി​യ​ന്‍ പ്ര​തി​നി​ധി​ക​ള്‍, സ​ഹ​ക​ര​ണ സ്ഥാ​പ​ന ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.