ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ വ​നം​വ​കു​പ്പ് കൂ​ടു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് മ​ല​യോ​ര ക​ർ​ഷ​ക ആ​ക‌്ഷ​ൻ ക​മ്മി​റ്റി
Sunday, December 9, 2018 1:48 AM IST
കൂ​രാ​ച്ചു​ണ്ട്: മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി മാ​റി​യ ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ വ​നം വ​കു​പ്പ് കൂ​ടു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് മ​ല​യോ​ര ക​ർ​ഷ​ക ആ​ക‌്ഷ​ൻ​ക​മ്മ​ിറ്റി ജി​ല്ലാ സെ​ക്ര​ട്ടേറി​യ​റ്റ് യോ​ഗം വ​നം മ​ന്ത്രി, എ​ക്സൈ​സ് മ​ന്ത്രി, പി​സി‌​സി​എ​ഫ്, ഡി​എ​ഫ്ഒ എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.
ചെ​മ്പ​നോ​ട, മ​രു​തോ​ങ്ക​ര, പെ​രു​വ​ണ്ണാ​മൂ​ഴി, മു​തു​കാ​ട്, ന​രി​ന​ട, ക​രി​യാ​ത്തും​പാ​റ, ക​ക്ക​യം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ രാ​ത്രി കാ​ല​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങാ​ൻ ഭ​യ​പ്പെ​ടു​ക​യു​മാ​ണ്. ജി​ല്ലാ ഫോ​റ​സ്റ്റ് ഓ​ഫീ​സ് ഉ​പ​രോ​ധ​മ​ട​ക്ക​മു​ള്ള പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാനും തീ​രു​മാ​നി​ച്ചു. വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ നി​ന്നും ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ പ്ര​ത്യേ​ക നി​യ​മ​നി​ർ​മ്മാ​ണം ന​ട​ത്ത​ണ​മെ​ന്നും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ദ്രു​ത​ക​ർ​മ​സേ​ന​യെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ചെ​യ​ർ​മാ​ൻ ഒ.​ഡി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ന്തോ​ഷ് കോ​നു​മു​ന്നേ​ൽ, മു​ഹ​മ്മ​ദ് പൂ​നൂ​ർ, സ​ണ്ണി ക​ല​വ​നാ​ൽ, കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ ബാ​ലു​ശേ​രി, ഗം​ഗാ​ധ​ര​ൻ തോ​രാ​ട്, ബേ​ബി ത​ക​ര​പ്പ​ള്ളി, ജോ​ർ​ജ് ഒ​റ്റ​പ്ലാ​ക്ക​ൽ, സെ​ബാ​സ്റ്റ്യ​ൻ പൂ​ഴി​ത്തോ​ട്, ബാ​ബു മു​തു​കാ​ട്, ശ്രീ​നി​വാ​സ​ൻ മ​രു​തോ​ങ്ക​ര, ശ്രീ​കു​മാ​ർ ചെ​മ്പ​നോ​ട എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.