ഏ​ഴ് വീ​ടു​ക​ളി​ൽ ക​ള്ള​ൻ ക​യ​റി; ഏ​ഴു പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു
Sunday, December 9, 2018 1:48 AM IST
മു​ക്കം: ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ അ​മ്പ​ല​ക്ക​ണ്ടി​യി​ലെ ഏ​ഴ് വീ​ടു​ക​ളി​ൽ ക​ള്ള​ൻ ക​യ​റി ഏ​ഴു പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു.
മ​ണി​ക്കൂ​റു​ക​ളോ​ളം നാ​ട്ടു​കാ​രെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യാ​ണ് ക​ള്ള​ൻ ഒ​രു വീ​ട്ടി​ൽ ക​വ​ർ​ച്ച​യും ആ​റോ​ളം വീ​ടു​ക​ളി​ൽ ക​വ​ർ​ച്ച ശ്ര​മ​വും ന​ട​ത്തി​യ​ത്.
അ​മ്പ​ല​ക്ക​ണ്ടി നെ​ച്ചൂ​ളി മു​ഹ​മ്മ​ദി​ന്‍റെ വീ​ട്ടി​ൽ ക​യ​റി​യ ക​ള്ള​ൻ ഏ​ഴ് പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു. വീ​ട്ടി​നു​ള്ളി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​രു​മ​ക​ളു​ടെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന രണ്ട് മാലകളാണ് ക​വ​ർ​ന്ന​ത്. ഇ​വ​ർ ബ​ഹ​ളം വച്ച​തോ​ടെ വീ​ട്ടു​കാ​ർ ഉ​ണ​രു​ക​യും ക​ള്ള​ൻ ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.
വെ​ള്ളി​യാ​ഴ്ച രാ​ത്രി 11ന് ​പ്ര​ദേ​ശ​ത്തെ അ​ഴി​ഞ്ഞാ​ടാ​ൻ തു​ട​ങ്ങി​യ ക​ള്ള​ന്‍റെ മോ​ഷ​ണ​ശ്ര​മം പു​ല​ർ​ച്ചെ നാ​ല് വ​രെ നീ​ണ്ടു. ഈ ​സ​മ​യ​ത്തി​നി​ട​യി​ലാ​ണ് പ്ര​ദേ​ശ​ത്തെ ഏ​ഴോ​ളം വീ​ടു​ക​ളി​ൽ ക​ള്ള​ൻ ക​യ​റി​യ​ത്.
സി​സി​ടി​വി കാ​മ​റ​യി​ൽ ഇ​യാ​ളു​ടെ ദൃ​ശ്യം പ​തി​ഞ്ഞി​ട്ടു​ണ്ട്. ഡോ​ഗ് സ്ക്വാ​ഡ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യും ഉ​ട​ൻ​ത​ന്നെ പ്ര​തി​യെ പി​ടി​കൂ​ടു​മെ​ന്നും പോ​ലി​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം പ്ര​ദേ​ശ​ത്തെ പോ​ലി​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.