പ​ട്ടാ​പ്പ​ക​ല്‍ ക​ട​യി​ല്‍ മോ​ഷ​ണം; അ​ര​ല​ക്ഷ​ത്തോ​ളം രൂ​പ ക​വ​ര്‍​ന്നു
Sunday, December 9, 2018 1:48 AM IST
നാ​ദാ​പു​രം: ക​ല്ലാ​ച്ചി​യി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ ക​ട​യി​ല്‍ നിന്ന് അ​ര​ല​ക്ഷ​ത്തോ​ളം രൂ​പ ക​വ​ര്‍​ന്നു. ക​ല്ലാ​ച്ചി ടൗ​ണി​ല്‍ മ​ത്സ്യ മാ​ര്‍​ക്ക​റ്റ് പ​രി​സ​ര​ത്തെ ടി.​വി.​കെ. കു​ഞ്ഞ​മ്മ​ദ് ഹാ​ജി​യു​ടെ മ​ല​ഞ്ച​ര​ക്ക് ക​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് കു​ഞ്ഞ​മ്മ​ദ് ഹാ​ജി നി​സ്‌​ക​രി​ക്കാ​ന്‍ പ​ള്ളി​യി​ല്‍ പോ​യ സ​മ​യ​ത്താ​ണ് മോ​ഷ​ണം.
ക​ട​യു​ടെ ഷ​ട്ട​ര്‍ താ​ഴ്ത്താ​തെ സ​മീ​പ​ത്തെ പ​ള്ളി​യി​ല്‍ നി​ന്ന് നി​സ്‌​കാ​രം ക​ഴി​ഞ്ഞ് ക​ട​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​ത് അ​റി​യു​ന്ന​ത്. മേ​ശ​യു​ടെ വ​ലി​പ്പ് കു​ത്തി തു​റ​ന്നാ​ണ് പ​ണം ക​വ​ര്‍​ന്ന​ത്.
ജൂ​ണി​യ​ര്‍ എ​സ്ഐ എ​സ്. നി​ഖി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് ക​ട​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സം ക​ല്ലാ​ച്ചി വ​ള​യം റോ​ഡി​ലെ റി​ന്‍​സി ജ്വ​ല്ല​റി​യി​ല്‍ നി​ന്ന് ഒ​ന്ന​ര കി​ലോ സ്വ​ര്‍​ണ​വും വെ​ള​ളി ആ​ഭ​ര​ണ​ങ്ങ​ളും മൂ​ന്ന​ര ല​ക്ഷം രൂ​പ​യും ക​വ​ര്‍​ന്നി​രു​ന്നു.