വൈ​എം​സി​എ അ​ഖി​ല കേ​ര​ള ബാ​ല ​ചി​ത്രര​ച​നാ മ​ത്സ​രം ജ​നു​വ​രി അ​ഞ്ചി​ന്
Sunday, December 9, 2018 2:20 AM IST
ചെ​ന്പേ​രി: വൈ​എം​സി​എ കേ​ര​ള റീ​ജ​ണ​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ർ​ഷം​തോ​റും വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​വ​രു​ന്ന അ​ഖി​ല കേ​ര​ള ബാ​ല​ചി​ത്ര​ര​ച​നാ മ​ത്സ​രം ജ​നു​വ​രി അ​ഞ്ചി​നു ന​ട​ക്കും. ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ന​ട​ത്തു​ന്ന മ​ത്സ​ര​ത്തി​ന് ചെ​ന്പേ​രി വൈ​എം​സി​എ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും.
ചെ​ന്പേ​രി വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 10 മു​ത​ൽ അ​ഞ്ചു വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണു മ​ത്സ​രം. അ​ഞ്ചു​വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് രേ​ഖാ​ചി​ത്ര​ങ്ങ​ളി​ൽ ക​ള​റിം​ഗ് മ​ത്സ​ര​മാ​ണു ന​ട​ത്തു​ക. ജ​നു​വ​രി ഒ​ന്ന് അ​ടി​സ്ഥാ​ന​മാ​ക്കി 5-7, 7-9, 9-12, 12-15 എ​ന്നീ പ്രാ​യ​പ​രി​ധി​ക​ളി​ലു​ള്ള നാ​ലു​വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്ന​വ​ർ പ്ര​ള​യ​ത്തെ അ​തി​ജീ​വി​ച്ച ന​വ​കേ​ര​ളം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്ര​ര​ച​ന ന​ട​ത്തേ​ണ്ട​ത്. ചി​ത്ര​ര​ച​ന​യ്ക്ക് ആ​വ​ശ്യ​മാ​യ ക​ട​ലാ​സ് ഒ​ഴി​കെ​യു​ള്ള സാ​മ​ഗ്രി​ക​ൾ മ​ത്സ​രാ​ർ​ഥി​ക​ൾ ക​രു​തേ​ണ്ട​താ​ണ്. വി​ജ​യി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. അ​ഞ്ചു​വി​ഭാ​ഗ​ങ്ങ​ളി​ലേ​യും പ്രാ​ദേ​ശി​ക​ത​ല വി​ജ​യി​ക​ൾ​ക്ക് സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കും. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ മ​ത്സ​ര​ദി​വ​സം രാ​വി​ലെ 9.30ന് ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് പ്രോ​ഗ്രാം ഡ​യ​റ​ക്‌​ട​ർ ജ്യോ​തി​രാ​ജ് തോ​മ​സ് അ​റി​യി​ച്ചു. ഫോ​ൺ: 9447086681.