കാ​യ​ക​ൽ​പ അ​വാ​ർ​ഡ്: മ​റ​യൂ​ർ സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​വും പ​രി​ഗ​ണ​ന​യി​ൽ
Sunday, December 9, 2018 10:26 PM IST
മ​റ​യൂ​ർ: ആ​രോ​ഗ്യ​രം​ഗ​ത്തെ ശു​ചി​ത്വ​വും അ​ണു​ബാ​ധ നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യൂ​ണി​യ​ൻ മി​നി​സ്ട്രി ഓ​ഫ് ഹെ​ൽ​ത്ത് ആ​ൻ​ഡ് ഫാ​മി​ലി വെ​ൽ​ഫെ​യ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കാ​യ​ക​ൽ​പ അ​വാ​ർ​ഡി​ന് മ​റ​യൂ​ർ സാ​മൂ​ഹ്യ ആ​രോ​ഗ്യ​കേ​ന്ദ്ര​വും പ​രി​ഗ​ണ​ന​യി​ൽ. സം​സ്ഥാ​ന​ത്തെ 232 ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ ഉ​ള്ള​തി​ൽ 18 കേ​ന്ദ്ര​ങ്ങ​ളാ​ണ് കാ​യ​ക​ൽ​പ അ​വാ​ർ​ഡി​നാ​യി നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സാ​മൂ​ഹ്യ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ നേ​രി​ട്ടെ​ത്തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ഉ​ന്ന​ത​ത​ല സം​ഘം മ​റ​യൂ​ർ സി​എ​ച്ച്സി​യി​ൽ എ​ത്തി ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​രീ​തി​ക​ൾ വി​ല​യി​രു​ത്തി. ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ൾ, സാ​നി​റ്റേ​ഷ​ൻ, ശു​ചി​ത്വ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം, അ​ണു​ബാ​ധ നി​യ​ന്ത്ര​ണം, സേ​വ​ന സ​ന്ന​ദ്ധ​ത​യി​ലെ മി​ക​വ് എ​ന്നി​വ​യാ​ണ് സം​ഘം പ്ര​ധാ​ന​മാ​യും വി​ല​യി​രു​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ രോ​ഗി​ക​ളും ജീ​വ​ന​ക്കാ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ മേ​ഖ​ല​യി​ലെ ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെയു​ള്ള പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ ഏ​ക ആ​ശ്ര​യ​മാ​ണ് മ​റ​യൂ​ർ സി​എ​ച്ച്സി. 1962-ൽ ​ആ​രം​ഭി​ച്ച​താ​ണ്.
നാ​ഷ​ണ​ൽ അ​ർ​ബ​ൻ ഹെ​ൽ​ത്ത് മി​ഷ​ൻ സ്റ്റേ​റ്റ് ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഡോ. ​ജോ​ർ​ജ്, ബ​യോ​മെ​ഡി​ക്ക​ൽ എൻജിനി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ലെ അ​സി. ഡ​യ​റ​ക്ട​ർ ഡോ. ​ജി​തേ​ഷ്, നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ ജി​ല്ല ക്വാ​ളി​റ്റി ഓ​ഫീ​സ​ർ ആ​ർ​ച്ച, ബ്ലോ​ക്ക് കോ - ​ഓ​ർ​ഡി​നേ​റ്റ​ർ ടോ​ണി ജോ​ർ​ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​ക്കാ​യി എ​ത്തി​യ​ത്.
സം​സ്ഥാ​ന​ത്ത് അ​വാ​ർ​ഡി​നാ​യി നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന 18 ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ മൂ​ന്നെ​ണ്ണം ഇ​ടു​ക്കി ജി​ല്ല​യി​ലാ​ണ്. മ​റ​യൂ​ർ സി​എ​ച്ച്സി​ക്കു പു​റ​മേ ചി​ത്തി​ര​പു​രം, മു​ട്ടം ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളാ​ണി​വ.