സി​പി​എം ഹ​ർ​ത്താ​ൽ ന​ട​ത്തി, എ​ട്ടു​പേ​ർ ക​സ്റ്റ​ഡി​യി​ൽ ‌‌‌‌
Sunday, December 9, 2018 10:43 PM IST
പ​ന്ത​ളം: എ​സ്എ​ഫ്ഐ, ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ൾ​ക്ക് വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം ഇ​ന്ന​ലെ പ​ന്ത​ളം ന​ഗ​ര​ത്തി​ൽ ഹ​ർ​ത്താ​ൽ ആ​ച​രി​ച്ചു.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്എ​ട്ട് പേ​രെ പ​ന്ത​ളം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​ർ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​റ്റ​കൃ​ത്യ​ത്തി​ൽ ഇ​വ​ർ​ക്കു​ള്ള പ​ങ്ക് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ സ്ഥി​രീ​ക​രി​ച്ച ശേ​ഷം ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​നാ​കൂ​വെ​ന്നും അ​തു​വ​രെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ തു​ട​രു​മെ​ന്നും അ​ടൂ​ർ ഡി​വൈ​എ​സ്പി ആ​ർ.​ജോ​സ് അ​റി​യി​ച്ചു.
അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം പ​ന്ത​ളം ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം പ​ന്ത​ളം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ന​ട​ന്ന ഹ​ർ​ത്താ​ൽ പൂ​ർ​ണ​മാ​യി​രു​ന്നു. ക​ട​ക​മ്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു കി​ട​ന്നു. സ്വ​കാ​ര്യ ബ​സു​ക​ൾ, ടാ​ക്സി, ഓ​ട്ടോ എ​ന്നി​വ നി​ര​ത്തി​ലി​റ​ങ്ങി​യി​ല്ല. എം​സി റോ​ഡു​വ​ഴി​യു​ള്ള കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ളും ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു.
രാ​വി​ലെ പ​ന്ത​ളം ക​വ​ല​യി​ൽ പ്ര​ക​ട​ന​ത്തി​ന് ശേ​ഷം ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം റ്റി. ​ഡി. ബൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ സെ​ക്ര​ട്ട​റി ഇ. ​ഫ​സി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​പി. രാ​ജേ​ശ്വ​ര​ൻ​നാ​യ​ർ, വി. ​കെ. മു​ര​ളി, ന​വാ​സ്, ശാ​ന്ത​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
വെള്ളി, ശനി ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റ എ​സ്എ​ഫ്ഐ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ഷ്ണു കെ. ​ര​മേ​ശ്, ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് ക​മ്മി​റ്റി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജ​യ​പ്ര​സാ​ദ് എ​ന്നി​വ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ‌‌