ജി​ല്ലാ പ്ര​വാ​സി പ​രാ​തി പ​രി​ഹാ​ര ക​മ്മി​റ്റി യോ​ഗം ചേ​ര്‍​ന്നു ‌
Sunday, December 9, 2018 10:46 PM IST
‌പ​ത്ത​നം​തി​ട്ട: ലോ​ക കേ​ര​ള സ​ഭ​യു​ടെ ജി​ല്ലാ പ്ര​വാ​സി പ​രാ​തി പ​രി​ഹാ​ര ക​മ്മി​റ്റി​യു​ടെ ആ​ദ്യ യോ​ഗം ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ പി. ​അ​ജ​ന്ത​കു​മാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്നു. പ്ര​ഥ​മ ലോ​ക കേ​ര​ള​സ​ഭാ തീ​രു​മാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി രൂ​പീ​ക​രി​ച്ച​താ​ണ് ക​മ്മി​റ്റി. ജി​ല്ല​യി​ല്‍ പ്ര​വാ​സി​ക​ള്‍ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യാ​ണ് ജി​ല്ലാ പ്ര​വാ​സി പ​രാ​തി പ​രി​ഹാ​ര ക​മ്മി​റ്റി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.
എ​ല്ലാ മാ​സ​വും 30 വ​രെ പ​രാ​തി​ക​ള്‍ പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ലോ ക​ള​ക്ട​റേ​റ്റി​ലോ സ​മ​ര്‍​പ്പി​ക്കാ​നാ​കും.പ​രാ​തി​ക​ള്‍ അ​ടു​ത്ത ക​മ്മി​റ്റി​യി​ല്‍ പ​രി​ഗ​ണി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ആ​വ​ശ്യ​മാ​ണെ​ങ്കി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് വേ​ണ്ട പ​രി​ഹാ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്തു​മെ​ന്നും, പ്ര​വാ​സി​ക​ള്‍​ക്ക് ഇ​തൊ​രു തു​റ​ന്ന വേ​ദി​യാ​യി​രി​ക്കു​മെ​ന്നും ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.
ജി​ല്ലാ പ്ര​വാ​സി പ​രാ​തി പ​രി​ഹാ​ര ക​മ്മി​റ്റി​യു​ടെ ചെ​യ​ര്‍​മാ​ന്‍ ജി​ല്ലാ ക​ള​ക്ട​റും ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫ് പ​ഞ്ചാ​യ​ത്ത് ക​ണ്‍​വീ​ന​റും ആ​യി​രി​ക്കും. കൂ​ടാ​തെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, നോ​ര്‍​ക്ക റൂ​ട്ട്സ് പ്ര​തി​നി​ധി, കേ​ര​ള പ്ര​വാ​സി കേ​ര​ളീ​യ ക്ഷേ​മ ബോ​ര്‍​ഡ് പ്ര​തി​നി​ധി, തി​രി​കെ വ​ന്ന പ്ര​വാ​സി​ക​ളി​ല്‍ നി​ന്നും ഗ​വ​ണ്‍​മെ​ന്‍റ് നാ​മ​നി​ര്‍​ദേ​ശം ചെ​യ്യു​ന്ന മൂ​ന്ന് പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രും ക​മ്മി​റ്റി​യി​ല്‍ ഉ​ണ്ടാ​കും.
യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ പി.​ജി പ്ര​കാ​ശ്, നോ​ര്‍​ക്ക സെ​ന്‍​ട്ര​ല്‍ മാ​നേ​ജ​ര്‍ കെ. ​ഹ​രി​കു​മാ​ര്‍, ഡി​വൈ​എ​സ്പി അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ആ​ര്‍. പ്ര​ദീ​പ് കു​മാ​ര്‍, കേ​ര​ള പ്ര​വാ​സി കേ​ര​ളീ​യ ക്ഷേ​മ ബോ​ര്‍​ഡ് പ്ര​തി​നി​ധി ഗീ​താ മ​ണി​യ​മ്മ, തി​രി​കെ വ​ന്ന പ്ര​വാ​സി​ക​ളി​ല്‍ നി​ന്നും ഗ​വ​ണ്‍​മെ​ന്‍റ് നാ​മ​നി​ര്‍​ദേ​ശം ചെ​യ്ത പ്ര​തി​നി​ധി​ക​ളാ​യ പീ​റ്റ​ര്‍ മാ​ത്യു വ​ല്ല്യ​ത്ത്, സു​ധാ ര​ഞ്ജ​ന്‍, സ​ജി ജോ​ണ്‍​സ​ണ്‍ ഇ​ട്ടി​യാം​പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌