ജി​ല്ല​യു​ടെ ടൂ​റി​സം കാ​ഴ്ച​ക​ള്‍ ഇ​നി സ​ര്‍​ക്കാ​ര്‍ ഹോ​മി​യോ ഡി​സ്‌​പെ​ന്‍​സ​റി​ക​ളി​ല്‍ കാ​ണാം ‌‌
Sunday, December 9, 2018 10:46 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യു​ടെ പ്ര​ധാ​ന ടൂ​റി​സം കാ​ഴ്ച​ക​ള്‍ ഹോ​മി​യോ​പ്പ​തി സ​ന്ദേ​ശം രേ​ഖ​പ്പെ​ടു​ത്തി ചു​വ​ര്‍ ചി​ത്ര ഫോ​ട്ടോ​ക​ള്‍ ആ​യി ജി​ല്ല​യി​ലെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഹോ​മി​യോ​പ്പ​തി ഡി​സ്‌​പെ​ന്‍​സ​റി​ക​ളി​ലും പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്നു. പ​ത്ത​നം​തി​ട്ട ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ന്‍ കൗ​ണ്‍​സി​ലും ജി​ല്ലാ ഹോ​മി​യോ​പ്പ​തി വ​കു​പ്പും നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​നും ചേ​ര്‍​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ടൂ​റി​സം വ​കു​പ്പും ഹോ​മി​യോ​പ്പ​തി വ​കു​പ്പും ചേ​ര്‍​ന്ന് പ്ര​കൃ​തി ആ​രോ​ഗ്യ പ​രി​പാ​ല​നം എ​ന്ന കാ​ഴ്ച​പ്പാ​ടോ​ടെ ഇ​ത്ത​ര​ത്തി​ല്‍ ഒ​രു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
അ​ടൂ​രി​ലെ ഹോ​മി​യോ​പ്പ​തി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ സ്ഥാ​പി​ച്ച ആ​ദ്യ ചി​ത്രം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി.​നൂ​ഹ് ഇന്നു രാ​വി​ലെ 9.30 ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും. ഹോ​മി​യോ​പ്പ​തി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ബി​ജു, ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഷം​സു​ദീ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. ‌