ദ്വി​ദി​ന നാ​ട​ക ശി​ല്പ​ശാ​ല സ​മാ​പി​ച്ചു ‌‌‌‌
Sunday, December 9, 2018 10:46 PM IST
ചെ​റു​കോ​ല്‍: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം 'ഹ​ലോ ഇം​ഗ്ലീ​ഷ്' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചെ​റു​കോ​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്‌​കൂ​ളി​ല്‍ ര​ണ്ടു ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന നാ​ട​ക ശി​ല്പ​ശാ​ല സ​മാ​പി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം പ്ര​ദീ​പ് ചെ​റു​കോ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്‌​കൂ​ള്‍ വി​ക​സ​ന സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഇ. ​എ​സ്. ഹ​രി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​ഗ്ര ശി​ക്ഷാ അ​ഭി​യാ​ന്‍ ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ എ.​പി. ജ​യ​ല​ക്ഷ്മി, അ​ധ്യാ​പ​ക​രാ​യ മി​നി ജോ​ർ​ജ്, അ​നി​ത ഇ​പ്പി, പി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌‌