ബ്ര​യി​ലി ലി​പി​യി​ല്‍ ഡ​മ്മി ബാ​ല​റ്റ് ഷീ​റ്റ് ‌‌
Sunday, December 9, 2018 10:46 PM IST
പ​ത്ത​നം​തി​ട്ട: കാ​ഴ്ച വൈ​ക​ല്യ​മു​ള്ള വോ​ട്ട​ര്‍​മാ​ര്‍​ക്ക് സ​മ്മ​തി​ദാ​നം സു​ഗ​മ​മാ​യി വി​നി​യോ​ഗി​ക്കു​ ന്ന​തി​നാ​യി നി​ല​വി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍​ക്ക് പു​റ​മെ ബ്ര​യി​ലീ ലി​പി​യി​ല്‍ ഡ​മ്മി ബാ​ല​റ്റ് ഷീ​റ്റ് ത​യാ​റാ​ക്കു​വാ​നും 2019 ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് തീ​രു​ന്ന​തു​വ​രെ പ്ര​ചാ​ര​ണം ന​ട​ത്തു​വാ​നും ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍ തീ​രു​മാ​നി​ച്ചു. ഭി​ന്ന ശേ​ഷി​യ​യു​ള്ള മു​ഴു​വ​ന്‍ വോ​ട്ട​ര്‍​മാ​രെ​യും ബൂ​ത്തു​ക​ളി​ലെ​ത്തി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ചെ​യ​ര്‍​മാ​നാ​യും ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ​ര്‍ നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യും ജി​ല്ലാ​ത​ല ക​മ്മി​റ്റി​യും അ​സം​ബ്ലി ത​ല​ത്തി​ല്‍ ക​മ്മി​റ്റി​ക​ളും രൂ​പീ​ക​രി​ച്ചു. മു​ഴു​വ​ന്‍ ഭി​ന്ന ശേ​ഷി​യു​ള്ള വോ​ട്ട​ര്‍​മാ​രെ​യും ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ ബൂ​ത്തി​ലുംതി​രി​കെ​യുംഎ​ത്തി​ക്കും. ‌

ഇ ​ഗ്രാ​ന്‍റ്സ് അ​പേ​ക്ഷ​ക​ൾ ‌

‌പ​ത്ത​നം​തി​ട്ട: 2018 19 വ​ർ​ഷം ജി​ല്ല​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ത്തി​ട്ടു​ള്ള ഇ ​ഗ്രാ​ന്‍റ്സി​ന് അ​ർ​ഹ​ത​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​പേ​ക്ഷ​ക​ളും ക്ലെ​യി​മു​ക​ളും 15ന​കം ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ലേ​ക്ക് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​യ​യ്ക്ക​ണ​മെ​ന്ന് ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ അ​റി​യി​ച്ചു. പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ ഇ-​ഗ്രാ​ന്‍റ്സ് സോ​ഫ്റ്റ്വെ​യ​ർ മു​ഖേ​ന​യു​ള്ള വി​ദ്യാ​ഭ്യാ​സ ആ​നു​കു​ല്യ വി​ത​ര​ണ​ത്തി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ അ​ക്ഷ​യ​കേ​ന്ദ്ര​ത്തി​ലൂ​ടെ ഡാ​റ്റാ എ​ൻ​ട്രി ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ അ​പേ​ക്ഷ​ക​ൾ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ കെ​ട്ടി​കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.