ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാം ‌‌
Sunday, December 9, 2018 10:47 PM IST
അ​ടൂ​ർ: ജ​നു​വ​രി 1998 മു​ത​ൽ ഒ​ക്ടോ​ബ​ർ 2018 വ​രെ​യു​ള്ള എം​പ്ലോ​യ്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ ഐ​ഡ​ന്‍റ​റ്റി കാ​ർ​ഡി​ൽ പു​തു​ക്കേ​ണ്ടു​ന്ന മാ​സം 1997 ഒ​ക്ടോ​ബ​ർ മു​ത​ൽ 2018 ഓ​ഗ​സ്റ്റു വ​രെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​വ​ർ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാം. ഈ ​കാ​ല​യ​ള​വി​ൽ യ​ഥാ​സ​മ​യം ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കു​വാ​ൻ ക​ഴി​യാ​തി​രു​ന്ന​വ​ർ​ക്കും എം​പ്ലോ​യ്മെ​ന്‍റ് എ​ക​സ്ചേ​ഞ്ച് മു​ഖേ​ന താ​ത്കാ​ലി​ക ജോ​ലി ല​ഭി​ച്ച് ജോ​ലി​യി​ൽ നി​ന്നും പി​രി​ഞ്ഞ് വി​ടു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് 90 ദി​വ​സ​ത്തി​ന​കം ചേ​ർ​ക്കാ​ൻ ക​ഴി​യാ​തെ​യി​രു​ന്ന​വ​ർ​ക്കും മെ​ഡി​ക്ക​ൽ ഗ്രൗ​ണ്ടി​ലും ഉ​പ​രി​പ​ഠ​ന​ത്തി​ന് പോ​കേ​ണ്ടി​വ​ന്ന​തി​നാ​ലും എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന ല​ഭി​ച്ച ജോ​ലി പൂ​ർ​ത്തി​യാ​ക്കാ​നാ​കാ​തെ ജോ​ലി​യി​ൽ നി​ന്നും വി​ടു​ത​ൽ ചെ​യ്ത​വ​ർ​ക്കും രാ​ജി​വെ​ച്ച​വ​ർ​ക്കും അ​വ​രു​ടെ അ​സ​ൽ ര​ജി​സ്ട്രേ​ഷ​ൻ സീ​നി​യോ​റി​റ്റി പു​ന:​സ്ഥാ​പി​ച്ചു ന​ൽ​കു​ന്ന​തി​ന് 2018 ന​വം​ബ​ർ 15 മു​ത​ൽ 2018 ഡി​സം​ബ​ർ വ​രെ​യു​ള്ള എ​ല്ലാ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ലും ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡ് സ​ഹി​തം അ​ടു​ർ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ‌

വൈദ്യുതി മുടങ്ങും

‌മ​ല്ല​പ്പ​ള്ളി: എ​ബി കേ​ബി​ൾ വ​ർ​ക്ക് ന​ട​ക്കു​ന്ന​തി​നാ​ൽ മ​ല്ല​പ്പ​ള്ളി ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള പു​ള്ളോ​ലി ക്ര​ഷ​ർ, ചേ​ർ​ത്തോ​ട്, ഈ​സ്റ്റ് മ​ല്ല​പ്പ​ള്ളി, മു​ര​ണി, ചി​രാ​ക്കു​ന്ന്, ഉ​ല്ലൂ​ർ​പ്പ​ടി പ​മ്പ് ഹൗ​സ്, സ​ബ്സ്റ്റേ​ഷ​ൻ, പു​ല്ലു​കു​ത്തി, കാ​വ​നാ​ൽ​ക​ട​വ്, ഓ​വു​മ​ണ്ണി​ൽ​പ്പ​ടി, നൂ​റോ​മ്മാ​വ്, മു​റ്റ​ത്തു​മാ​വ് എ​ന്നീ ട്രാ​ൻ​സ്ഫോ​മ​റു​ക​ളി​ൽ നി​ന്നും ഇന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടും.