കെ​ട്ടി​ട​ത്തി​ൽ കു​ടു​ങ്ങി​യ മ​യി​ലി​നെ ര​ക്ഷ​പ്പെ​ടു​ത്തി
Sunday, December 9, 2018 11:05 PM IST
കൊ​ടു​വാ​യൂ​ർ : പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി ദീ​ർ​ഘ​കാ​ല​മാ​യി പൂ​ട്ടി​ക്കി​ട​ക്കു​ന്ന കൊ​ടു​വാ​യൂ​ർ -പാ​ല​ക്കാ​ട് റോ​ഡി​ലു​ള്ള ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ് കെ​ട്ടി​ട​ത്തി​ന​ക​ത്ത് അ​ക​പ്പെ​ട്ട് അ​വ​ശ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മ​യി​ലി​നെ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​പെ​ട​ൽ മൂ​ലം ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് സ​മി​പ​വാ​സി​ക​ൾ കെ​ട്ടി​ട​ത്തി​ന​ക​ത്ത് ജ​ന​ൽ ക​ന്പി​ക്ക​രി​കെ മ​യി​ൽ നി​ൽ​ക്കു​ന്ന​ത് ക​ണ്ട​ത്.

അ​തേ​സ​മ​യം അ​വ​ശ​നി​ല​യി​ലാ​യ ആ​ണ്‍​മ​യി​ലി​നെ അ​വ​സാ​നം ര​ക്ഷി​ച്ച​ത് പ​രി​സ്ഥി​തി​പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​പെ​ട​ൽ​മൂ​ലം ഫ​യ​ർ​ഫോ​ഴ്സു​കാ​രാ​ണ്. ര​ക്ഷ​പ്പെ​ട്ട അ​ഞ്ച് വ​യ​സ്സോ​ളം പ്രാ​യ​മു​ള്ള മ​യി​ലി​ന്‍റെ ഭാ​രം മൂ​ന്നു കി​ലോ​യി​ൽ താ​ഴെ മാ​ത്രം. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പെ​ണ്‍​മ​യി​ൽ ച​ത്ത് ഉ​ണ​ങ്ങി​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. വെ​ള്ള​വും ഭ​ക്ഷ​ണ​വു​മി​ല്ലാ​തെ ഇ​വ ര​ണ്ടും ഒ​രു മാ​സ​ത്തി​ലേ​റെ​യെ​ങ്കി​ലും കു​ടു​ങ്ങി​ക്കി​ട​ന്നി​രി​ക്കാ​മെ​ന്ന് വൈ​ൽ​ഡ് ലൈ​ഫ് പ്രൊ​ട്ട​ക്ഷ​ൻ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ ദ​ക്ഷി​ണേ​ന്ത്യ​ൻ കോ​ഓ​ർ​സി​നേ​റ്റ​ർ എ​സ് ഗു​രു​വാ​യൂ​ര​പ്പ​ൻ പ​റ​ഞ്ഞു.

നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ശ്യാം​കു​മാ​ർ തേ​ങ്കു​റി​ശ്ശി വ​നം കൊ​ല്ല​ങ്കോ​ട് വ​നം അ​ധി​കാ​രി​ക​ളെ അ​റി​യി​ച്ച് അ​വ​ർ വ​ന്നി​രു​ന്നു​വെ​ങ്കി​ലും മ​യി​ലു​ക​ൾ വ​ന്ന വ​ഴി​യേ ത​നി​യെ പോ​യ്ക്കൊ​ള്ളു​മെ​ന്ന് പ​റ​ഞ്ഞ് തി​രി​ച്ചു പോ​വു​ക​യാ​യി​രു​ന്നു​വ​ത്രെ. സ​ർ​ക്കാ​ർ മി​നി എ​സ്റ്റേ​റ്റ് അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ നി​ല​പാ​ടെ​ടു​ക്കാ​തി​രു​ന്ന​ത് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി.

അ​വ​സാ​നം ചി​റ്റൂ​ർ ഫ​യ​ർ​സ്റ്റേ​ഷ​ൻ ലീ​ഡിം​ഗ്് ഫ​യ​ർ​മാ​ൻ എ​ൽ.​സി.​ര​മേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി.​സു​ധീ​ഷ്, എം.​നാ​രാ​യ​ണ​ൻ​കു​ട്ടി , ജി.​അ​ജീ​ഷ്, എ. ​ശി​വ​ദാ​സ്, ആ​ർ.​കൃ​ഷ​ണ​ൻ​കു​ട്ടി , ആ​ർ.​പ്ര​തീ​ഷ് എ​ന്നി​വ​ർ പൂ​ട്ട് പൊ​ളി​ച്ച് കെ​ട്ടി​ട​ത്തി​ന​ക​ത്ത് ക​ട​ന്നാ​ണ് മ​യി​ലി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.