മൂ​വാ​യി​രം വേ​ദി​ക​ൾ ക​ട​ന്ന് ഓ​ർ​മ​യു​ടെ ര​സ​ത​ന്ത്രം
Sunday, December 9, 2018 11:16 PM IST
സ​ന്തോ​ഷ് പ്രി​യ​ൻ
കൊ​ല്ലം: ഓ​ർ​മ നി​ല​നി​ർ​ത്താ​നു​ള്ള ചെ​പ്പ​ടി വി​ദ്യ​ക​ളു​മാ​യി പ്ര​ശ​സ്ത മെ​മ​റി ട്രെ​യി​ന​ർ രാ​ജേ​ഷ് മ​ഹേ​ശ്വ​ർ അ​വ​ത​രി​പ്പി​ച്ചു​വ​രു​ന്ന ഓ​ർ​മ​യു​ടെ ര​സ​ത​ന്ത്രം എ​ന്ന പ​രി​പാ​ടി മൂ​വാ​യി​രം വേ​ദി​ക​ൾ പി​ന്നി​ട്ടു.
സ്കൂ​ൾ, കോ​ളേ​ജു​ക​ൾ, ബി​എ​ഡ്, ഡി​എ​ഡ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റു​ക​ൾ, ലൈ​ബ്ര​റി​ക​ൾ, ക്ല​ബു​ക​ൾ, അ​വ​ധി​ക്കാ​ല ക്യാ​ന്പു​ക​ൾ, എ​ൻ​എ​സ്എ​സ് ക്യാ​ന്പു​ക​ൾ, പി​എ​സ് സി ​ക്ലാ​സു​ക​ൾ, ക്ഷേ​ത്ര​ങ്ങ​ൾ, സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​ർ​മ​യു​ടെ ര​സ​ത​ന്ത്രം പ​രി​പാ​ടി​യി​ലൂ​ടെ വി​നോ​ദ-​വി​ജ്ഞാ​ന ശാ​ഖ ഒ​രു​ക്കു​ക​യാ​ണ് രാ​ജേ​ഷ് മ​ഹേ​ശ്വ​ർ.
കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും ഓ​ർ​മ​യു​ടെ ര​സ​ത​ന്ത്രം വൈ​റ​ലാ​യി ക​ഴി​ഞ്ഞു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളാ​യ ഫെ​യ്സ്ബു​ക്കി​ലും, വാ​ട്ട്സ് ആ​പ്പി​ലും യു-​ട്യൂ​ബി​ലും രാ​ജേ​ഷ് മ​ഹേ​ശ്വ​റി​ന്‍റെ വീ​ഡി​യോ പോ​സ്റ്റ് അ​പ്ഡേ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. കൗ​ണ്‍​സി​ലിം​ഗ് വി​ദ​ഗ്ധ​നാ​യ ഇ​ദ്ദേ​ഹം സ്കൂ​ൾ, കോ​ളേ​ജ് ത​ല​ങ്ങ​ളി​ലും മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ലും കൗ​ണ്‍​സി​ലി​ങ് (മ​രു​ന്നി​ല്ലാ ചി​കി​ൽ​സ) ന​ൽ​കി വ​രു​ന്നു.
സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലെ 15 ഓ​ളം സ്കൂ​ളു​ക​ളി​ൽ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റി​നാ​യി മെ​മ​റി ട്രെ​യി​നിം​ഗ് പ​രി​പാ​ടി പ​രി​ശീ​ലി​പ്പി​ച്ചു​വ​രു​ന്നു. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ണ്ട​റി സ്കൂ​ളു​ക​ൾ​ക്ക് ഓ​ർ​മ​യു​ടെ ര​സ​ത​ന്ത്ര​ത്തി​ൽ ചാ​ലി​ച്ച ഹാ​പ്പി ലേ​ണി​ങ് എ​ന്ന ക​രി​യ​ർ ഗൈ​ഡ​ൻ​സി​ന്‍റെ പ​രി​പാ​ടി​യും ചെ​യ്യു​ന്നു​ണ്ട്. നെ​ഹ്റു യു​വ​കേ​ന്ദ്ര​യ്ക്കു വേ​ണ്ടി​യും ജി​ല്ല​യി​ൽ ക്ലാ​സു​ക​ൾ ന​യി​ച്ചി​ട്ടു​ണ്ട്. പി​എ​സ് സി ​ക്ലാ​സു​കാ​ർ​ക്കും ഓ​ർ​മ​യെ എ​ങ്ങ​നെ ഉ​ത്തേ​ജി​പ്പി​ക്കാം എ​ന്ന​തി​നെ​കു​റി​ച്ച് രാ​ജേ​ഷ് പ​രി​ശീ​ല​നം ന​ൽ​കി​വ​രു​ന്നു.
അ​തോ​ടൊ​പ്പം രാ​ജേ​ഷ് ത​ന്നെ രൂ​പ​പ്പെ​ടു​ത്തി​യ സൂ​ത്ര​വാ​ക്യ​ങ്ങ​ൾ വൈ​റ്റ് ബോ​ർ​ഡി​ൽ എ​ഴു​തി പാ​ട്ടു​പാ​ടി​യും ഡാ​ൻ​സ് ചെ​യ്തും ക​ഥാ​പ്ര​സം​ഗ​രൂ​പ​ത്തി​ലും ഡ്രാ​മ​രീ​തി​യി​ലും ഈ ​പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​റു​ണ്ട്.
ര​ണ്ടു മ​ണി​ക്കൂ​റോ​ളം നീ​ളു​ന്ന പ​രി​പാ​ടി കു​ട്ടി​ക​ളി​ലും മു​തി​ർ​ന്ന​വ​രി​ലും ചി​ന്ത​യു​ടേ​യും ചി​രി​യു​ടേ​യും വി​ജ്ഞാ​ന​ത്തി​ന്‍റേ​യും ഓ​ർ​മ​ചെ​പ്പ് തു​റ​ക്കു​ന്ന​താ​ണെ​ന്നും ദേ​ശീ​യ​ത​ല​ത്തി​ൽ ഈ ​പ​രി​പാ​ടി ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു​വെ​ന്നും കൊ​ല്ലം ക​രി​ക്കോ​ട് തി​രു​വോ​ണ​ത്തി​ൽ രാ​ജേ​ഷ് പ​റ​യു​ന്നു. ഓ​ർ​മ​യു​ടെ ര​സ​ത​ന്ത്രം എ​ന്ന എ​ന്ന പേ​രി​ൽ പു​സ്ത​ക​വും രാ​ജേ​ഷ് മ​ഹേ​ശ്വ​ർ ര​ചി​ച്ചി​ട്ടു​ണ്ട്. ഇ​ത് ബെ​സ്റ്റ് സെ​ല്ല​ർ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ടി.​വി - റേ​ഡി​യോ മാ​ധ്യ​മ​ങ്ങ​ളി​ലെ​ല്ലാം നി​റ​സാ​ന്നി​ധ്യ​മാ​ണ് ഈ ​ക​ലാ​കാ​ര​ൻ.
റേ​ഡി​യോ​യി​ലും ടി​വി ചാ​ന​ലു​ക​ളി​ലും രാ​ജേ​ഷി​ന്‍റെ പ​രി​പാ​ടി ഇ​തി​ന​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു​ക​ഴി​ഞ്ഞു. കൊ​ല്ലം ഭൂ​ജ​ല​വ​കു​പ്പി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യ രാ​ജേ​ഷ് മ​ഹേ​ശ്വ​ർ ഭാ​ര​തീ​യ മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​റും, സം​സ്ഥാ​ന കോ​ർ​ഡി​നേ​റ്റ​റു​മാ​ണ്.
ആ​യൂ​ർ ജ​വ​ഹ​ർ ഹൈ​സ്കൂ​ളി​ലാ​യി​രു​ന്നു മൂ​വാ​യി​രം വേ​ദി പൂ​ർ​ത്തി​യാ​യ​ത്. ഇ​വി​ടെ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​ഥ​മാ​ധ്യാ​പ​ക​ൻ രാ​ജേ​ന്ദ്ര​ൻ രാ​ജേ​ഷി​നെ ആ​ദ​രി​ക്കു​ക​യു​ണ്ടാ​യി. കൊ​ല്ലം ബാ​റി​ലെ അ​ഭി​ഭാ​ഷി​ക​യും ചി​റ്റു​മ​ല മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ സ​ജി​ത​യാ​ണ് ഭാ​ര്യ. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ നി​ര​ഞ്ജ​ൻ. എ​സ്. രാ​ജ്, നി​ഖി​ൽ. എ​സ്. രാ​ജ് എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.