ഫ്ള​വ​ർ​ഷോ 20 മു​ത​ൽ ആശ്രാമത്ത്
Sunday, December 9, 2018 11:16 PM IST
കൊല്ലം: ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ൻ കൗ​ണ്‍​സി​ൽ ആ​സാ​ദ് ഗാ​ർ​ഡ​ൻ​സു​മാ​യി ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന കൊ​ല്ലം ഫ്ള​വ​ർ ഷോ ​ആ​ശ്രാ​മം ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ൽ 20 മു​ത​ൽ 30 വ​രെ ന​ട​ക്കും.
അ​ല​ങ്കാ​ര ചെ​ടി​ക​ളാ​യ ആ​സ്റ്റ​ർ, സി​ലോ​ഷ്യ, സീ​നി​യ, വെ​റ്റൂ​ണി​യ തു​ട​ങ്ങി​യ​വും പ​ര​ന്പ​രാ​ഗ​ത ചെ​ടി​ക​ളും വി​ദേ​ശ ഓ​ർ​ക്കി​ഡു​ക​ളും പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ആ​ക​ർ​ഷ​ണ​ങ്ങ​ളാ​കും. കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ, ഒൗ​ഷ​ധ ചെ​ടി​ക​ൾ, ഫ​ല​വൃ​ക്ഷ​തൈ​ക​ൾ തു​ട​ങ്ങി​യ​വ​യും ഉ​ണ്ടാകും.
​എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾക്ക് 9847100509 എ​ന്ന ന​ന്പ​രി​ൽ ബന്ധപ്പെടണം.

ധ​ന​പൊ​ങ്കാ​ല 23ന്

​കൊ​ല്ലം: മെ​യി​ൻ റോ​ഡ് ഉ​മാ​മ​ഹേ​ശ്വ​ര സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ധ​ന പൊ​ങ്കാ​ല 23ന് ​ന​ട​ക്കും.
രാ​വി​ലെ 4.30ന് ​നി​ർ​മാ​ല്യം, അ​ഞ്ചി​ന് അ​ഭി​ഷേ​കം, 5.30ന് ​അ​ഷ്ട​ദ്ര​വ്യ ഗ​ണ​പ​തി​ഹോ​മം, തു​ട​ർ​ന്ന് തി​രു​വാ​തി​ര ധ​ന​പൊ​ങ്കാ​ല​യ്ക്ക് ശി​വാ​ന​ന്ഗി​രി സ്വാ​മി ഭ​ദ്ര​ദീ​പം തെ​ളി​ക്കും, കെ.​കെ.​സു​കു​മാ​ര​ൻ ഉ​ണ്ണി​ത്താ​ൻ പൊ​ങ്കാ​ല​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും.