ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ പ​ത്തു​പേ​ര്‍​ക്ക് ഗാ​ന്ധി​ഭ​വ​നി​ല്‍ അ​ഭ​യം
Sunday, December 9, 2018 11:17 PM IST
പ​ത്ത​നാ​പു​രം: ഉ​റ്റ​വ​രാ​ലും ഉ​ട​യ​വ​രാ​ലും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട് അ​നാ​ഥാ​ല​ങ്ങ​ളി​ല്‍ എ​ത്തി​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണ​മേ​റു​ന്നു. ജീ​വി​തം വ​ഴി​മു​ട്ടി​യെ​ത്തി​യ അ​മ്മ​യും മ​ക​നും ഉ​ള്‍​പ്പെ​ടെ പ​ത്തു പേ​ര്‍​ക്കു​കൂ​ടി ഒ​രാ​ഴ്ച​യ്ക്കു​ള​ളി​ല്‍ പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍ അ​ഭ​യ​മേ​കി.
കു​ള​ത്തൂ​പ്പു​ഴ അ​ടി​മു​ക്ക് സ്വ​ദേ​ശി​നി റോ​സ്‌​ലി​ന്‍ (75), മ​ക​ന്‍ സു​കു​മാ​ര​ന്‍ (58) പ​ത്ത​നം​തി​ട്ട ഇ​ല​വും​തി​ട്ട മു​ട്ട​ത്തു​കോ​ണം നോ​ര്‍​ത്ത് സ്വ​ദേ​ശി​നി പി.​ആ​ര്‍ ര​മ​ണി (64) ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി വി​ഷ്ണു (21), കൊ​ല്ലം പ​വി​ത്രേ​ശ്വ​രം എ​രു​ത​ന​ങ്ങാ​ട് സു​രേ​ഷ്ഭ​വ​നി​ല്‍ സോ​ളി​മോ​ന്‍ (46), കൊ​ല്ലം മൈ​ല​ക്കാ​ട് കാ​വി​ല്‍​വീ​ട്ടി​ല്‍ മ​നോ​ഹ​ര​ന്‍ (51), തൃ​ശൂ​ര്‍ ചാ​ലി​ശേ​രി ക​ളി​യ​ത്തു​വീ​ട്ടി​ല്‍ കേ​ശ​വ​ന്‍ (53), കൊ​ല്ലം കീ​രി​ക്കാ​ട് പ​ത്തി​യൂ​ര്‍​കാ​ല സ്വ​ദേ​ശി​നി സ​രോ​ജി​നി(70), പ​ത്ത​നാ​പു​രം ടൗ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ത്തും അ​ല​ഞ്ഞു​ന​ട​ന്ന മ​നോ​വൈ​ക​ല്യ​മു​ള്ള സി​ദ്ദി​ഖ്, കാ​യം​കു​ളം പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന്ധി​ഭ​വ​നി​ലെ​ത്തി​ച്ച ആ​ന്ധ്രാ സ്വ​ദേ​ശി വ​യോ​ധി​ക​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ഗാ​ന്ധി​ഭ​വ​ന്‍ അ​ഭ​യം ന​ല്‍​കി​യ​ത്.
ഭ​ര്‍​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം റോ​സ്‌​ലി​നും മ​നോ​രോ​ഗി​യാ​യ മ​ക​നും വീ​ട്ടി​ല്‍ ത​നി​ച്ചാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍ വാ​ര്‍​ധ​ക്യ​രോ​ഗ​ങ്ങ​ളാ​ല്‍ അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന റോ​സ്‌​ലി​ന് സ്വ​ന്തം കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​വാ​നോ മ​ക​നെ സം​ര​ക്ഷി​ക്കു​വാ​നോ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗാ​ന്ധി​ഭ​വ​നി​ലെ​ത്തി​ക്കു​ന്ന​ത്.
ര​മ​ണി​യു​ടെ ഭ​ര്‍​ത്താ​വ് മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് കാ​ന്‍​സ​ര്‍ ബാ​ധി​ച്ച് മ​ര​ണ​പ്പെ​ടു​ന്ന​ത്. ഈ ​ദ​മ്പ​തി​ക​ള്‍​ക്ക് മ​ക്ക​ളി​ല്ല. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളു​ള്ള ര​മ​ണി​യെ സം​ര​ക്ഷി​ക്കാ​ന്‍ ബ​ന്ധു​ക്ക​ള്‍ ആ​രും ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ ജോ​ര്‍​ജ് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കെ.​ആ​ര്‍. വി​ക്ര​മ​ന്‍, എ​സ്.​കെ സു​മ​തി, ര​മ്യ സ​ജി​ത്ത് കു​മാ​ര്‍, പി.​ആ​ര്‍ സു​രേ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഗാ​ന്ധി​ഭ​വ​നി​ലെ​ത്തി​ച്ച​ത്.
കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ര്‍​ന്ന് മാ​താ​പി​താ​ക്ക​ള്‍ പി​രി​ഞ്ഞ​തോ​ടെ​യാ​ണ് വി​ഷ്ണു​വി​ന് ഗാ​ന്ധി​ഭ​വ​ന്‍ അ​ഭ​യം ന​ല്‍​കു​ന്ന​ത്. മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ളു​ള്ള സോ​ളി​മോ​ന്‍ പ​രി​സ​ര​വാ​സി​ക​ള്‍​ക്ക് പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ഴു​കോ​ണ്‍ പോ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി. ​ബാ​ബു​ക്കു​റു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​എ​സ്ഐ ഗ​ണേ​ഷ് കു​മാ​ര്‍, ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ഹോം ​ഗാ​ര്‍​ഡ് രാ​ജേ​ന്ദ്ര​ന്‍, കു​ഞ്ഞു​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഗാ​ന്ധി​ഭ​വ​നി​ലെ​ത്തി​ച്ച​ത്.
ഭാ​ര്യ മ​ര​ണ​പ്പെ​ട്ട​തോ​ടെ​യാ​ണ് മ​നോ​ഹ​ര​ന്‍ ജീ​വി​ത​ത്തി​ല്‍ ഒ​റ്റ​പ്പെ​ടു​ന്ന​ത്. രോ​ഗ​ബാ​ധി​ത​നാ​യി ഒ​രു​വ​ശം ത​ള​ര്‍​ന്ന ഇ​ദ്ദേ​ഹ​ത്തെ സ​ഹോ​ദ​ര​നാ​ണ് സം​ര​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ മ​നോ​ഹ​ര​നെ സം​ര​ക്ഷി​ക്കാ​ന്‍ ബ​ന്ധു​ക്ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ട്‌​നേ​രി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചാ​ത്ത​ന്നൂ​ര്‍ എം​എ​ല്‍​എ ജി.​എ​സ് ജ​യ​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന്ധി​ഭ​വ​നി​ലെ​ത്തി​ച്ച​ത്.
ബ​ന്ധു​ക്ക​ളാ​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട അ​വ​സ്ഥ​യി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി ഓ​ച്ചി​റ ക്ഷേ​ത്ര പ​രി​സ​ര​ത്ത് ക​ഴി​യു​ക​യാ​യി​രു​ന്നു കേ​ശ​വ​നും ഭാ​ര്യ പ​ത്മി​നി​യും. എ​ന്നാ​ല്‍ ഏ​താ​നും ദി​വ​സം മു​ന്‍​പ് ഭാ​ര്യ മ​ര​ണ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഓ​ച്ചി​റ പോ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഗാ​ന്ധി​ഭ​വ​ന്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​ദി​ഖ് മം​ഗ​ല​ശേ​രി എ​ന്നി​വ​രു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ര്‍​ന്ന് കേ​ശ​വ​ന്‍ ഗാ​ന്ധി​ഭ​വ​നി​ലെ​ത്തു​ന്ന​ത്.
പ്രാ​യാ​ധി​ക്യ​വും വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളും മൂ​ലം കാ​യം​കു​ളം ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച ആ​ന്ധ്രാ സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​നെ സം​ര​ക്ഷി​ക്കാ​നാ​ളി​ല്ലാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സാ​ണ് ഗാ​ന്ധി​ഭ​വ​നി​ലെ​ത്തി​ക്കു​ന്ന​ത്. ഈ​ശ്വ​ര​ന്‍ എ​ന്ന് പേ​ര് പ​റ​യു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന് ഏ​ക​ദേ​ശം 75 വ​യ​സു​ണ്ട്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭ്യ​മ​ല്ല. കാ​യം​കു​ളം എ​സ്ഐ കെ. ​സു​രേ​ഷ് കു​മാ​ര്‍, സി​പി​ഒ അ​ന്‍​വ​ര്‍, സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​രാ​യ കെ.​ശി​വ​രാ​മ​ന്‍, ജി. ​ഗോ​പ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ​ശ്വ​ര​നെ ഗാ​ന്ധി​ഭ​വ​നി​ലെ​ത്തി​ച്ച​ത്.