സ​​ഹ​​ക​​ര​​ണ പ്ര​​സ്ഥാ​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​നം ജ​​ന​​ങ്ങ​​ളു​​ടെ വി​​ശ്വാ​​സ്യ​​ത: ജ​​സ്റ്റീ​​സ് ക​​മാ​​ൽ പാ​​ഷ
Sunday, December 9, 2018 11:32 PM IST
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: ജ​​ന​​ങ്ങ​​ളു​​ടെ വി​​ശ്വാ​​സ്യ​​ത​​യാ​​ണു സ​​ഹ​​ക​​ര​​ണ പ്ര​​സ്ഥാ​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ശി​​ല​​യെ​​ന്നും സ​​ഹ​​ക​​ര​​ണ സം​​ഘ​​ങ്ങ​​ളു​​ടെ വ​​ള​​ർ​​ച്ച അ​​വ​​യെ ന​​യി​​ക്കു​​ന്ന​​വ​​രു​​ടെ വി​​ശ്വാ​​സ്യ​​ത​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടി​​രി​​ക്കു​​ന്നു​​വെ​​ന്നും റി​​ട്ട​​യേ​​ർ​​ഡ് ജ​​സ്റ്റീ​​സ് ക​​മാ​​ൽ പാ​​ഷ.
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് കാ​​ർ​​ണി​​വ​​ൽ തി​​യ​റ്റ​​റി​​നു സ​​മീ​​പം മെ​​ഡി​​സി​​റ്റി കോ-ഓ​​പ്പ​​റേ​​റ്റീ​​വ് സൊ​​സൈ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ നി​​ർ​​മി​​ക്കു​​ന്ന ആ​​ശു​​പ​​ത്രി​​യു​​ടെ ശി​​ലാ​​സ്ഥാ​​പ​​നം നി​​ർ​​വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. സം​​ഘം പ്ര​​സി​​ഡ​​ന്‍റ് ഫി​​റോ​​സ് യോ​​ഗ​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ആ​​ശു​​പ​​ത്രി​​ക്കാ​​യി സ്ഥ​​ലം വി​​ട്ടു​​ന​​ൽ​​കി​​യ കൊ​​ച്ചി​​ൻ സ​​ർ​​വ​​ക​​ലാ​​ശാ​​ല മു​​ൻ പ്രോ ​​വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. വി.​​ജെ. പാ​​പ്പു​​വി​​നെ യോ​​ഗ​​ത്തി​​ൽ പൊ​​ന്നാ​​ട അ​​ണി​​യി​​ച്ച് ആ​​ദ​​രി​​ച്ചു. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് വി.​​ജെ. മോ​​ഹ​​ന​​ൻ, ടി.​​എ​​ൻ. ര​​മേ​​ശ​​ൻ, എ​​ൻ. ച​​ന്ദ്ര​​ബാ​​ബു, ജോ​​സ​​ഫ് ചാ​​വ​​റ, വി.​​ടി. ജ​​യിം​​സ്, പി.​​വി. കു​​ര്യ​​ൻ പ്ലാ​​ക്കോ​​ട്ട​​യി​​ൽ, സു​​നി​​ൽ സി.​​കു​​ര്യ​​ൻ, എ​​ൻ.​​എം. താ​​ഹ, മ​​ന​​യ​​ത്താ​​റ്റ് ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ ന​​ന്പൂ​​തി​​രി, ടി.​​എ​​ൻ. സു​​രേ​​ന്ദ്ര​​ൻ, കെ.​​ആ​​ർ. പ്ര​​വീ​​ണ്‍ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.