ത​രി​യോ​ട് പ​ള്ളി തി​രു​നാ​ൾ: 120 അം​ഗ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Monday, December 10, 2018 12:43 AM IST
ത​രി​യോ​ട്: പ്ര​ശ​സ്ത മ​രി​യ​ൻ തീ​ർ​ത്ഥാ​ട​ന​കേ​ന്ദ്ര​മാ​യ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ജ​നു​വ​രി 18 മു​ത​ൽ 26 വ​രെ ആ​ഘോ​ഷി​ക്കു​ന്ന 77-ാം വാ​ർ​ഷി​ക​ത്തി​രു​നാ​ളി​ന്‍റെ ന​ട​ത്തി​പ്പി​നു 120 അം​ഗ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി വി​കാ​രി ഫാ.​ജ​യിം​സ് കു​ന്ന​ത്തേ​ട്ട്(​ചെ​യ​ർ​മാ​ൻ), സ​ഹ വി​കാ​രി ഫാ.​അ​നീ​ഷ് ആ​ലു​ങ്ക​ൽ(​വൈ​സ് ചെ​യ​ർ​മാ​ൻ), വി​ൻ​സി ഓ​ളി​പ്പ​റ​ന്പി​ൽ(​ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ), റോ​ബ​ർ​ട്ട് അ​റ​യ്ക്ക​പ്പ​റ​ന്പി​ൽ, റോ​യി കോ​ച്ചേ​രി, ബെ​ന്നി തെ​ക്കും​പു​റം(​ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.