ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണം: സ​ർ​വ​ക​ക്ഷി​സം​ഘം മു​ഖ്യ​മ​ന്ത്രി​യെ കാ​ണും
Monday, December 10, 2018 12:43 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി:​ദേ​ശി​യ​പാ​ത ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ സ​ർ​വ​ക​ക്ഷി സം​ഘം മു​ഖ്യ​മ​ന്ത്രി​യെ കാ​ണും. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ന്േ‍​റ​താ​ണ് തീ​രു​മാ​നം.
ക​ള​ക്ട​ർ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ലും തീ​രു​മാ​ന​മാ​ന​മാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ 26ന് ​ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലു​ള്ള യോ​ഗം ചേ​ർ​ന്ന​ത്. എ​ന്നി​ട്ടും ന​ട​പ​ടി​യാ​യി​ല്ല.
അ​തി​നാ​ലാ​ണ് ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​ലോ​ചി​ക്കു​ന്ന​തി​നാ​യി സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്ന​ത്. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് വ​ന​ഭൂ​മി വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​ന് ത​ട​സ​മി​ല്ലെ​ന്ന് വ​നം മ​ന്ത്രി പ​റ​ഞ്ഞ​താ​യി എം​എ​ൽ​എ പ​റ​ഞ്ഞു.
വി​ക​സ​ന​ത്തി​ന് ഫ​ണ്ട് ന​ൽ​കു​ന്ന അ​ഥോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട​ണം. എ​ന്നാ​ൽ ര​ണ്ട് വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് യോ​ഗം വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​മു​യ​ർ​ന്നു. അ​തു​പ്ര​കാ​രം രേ​ഖ​ക​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ച്ചു. മു​ഖ്യ​മ​ന്ത്രി യോ​ഗം വി​ളി​ക്കാ​നാ​യി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.
ഈ ​യോ​ഗ​ത്തി​ന് മു​ന്പ് സ​ർ​വ ക​ക്ഷി പ്ര​തി​നി​ധി​ക​ൾ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കും. വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ധി​ക്കാ​ര​പ​ര​മാ​യ സ​മീ​പ​ന​മാ​ണ് പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ത​ട​സ​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

ടി.​എ​ൽ. സാ​ബു
പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്ന ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു. എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്ക​ണം. ഡി​എ​ഫ്ഒ​യു​ടെ ക​ർ​ക്ക​ശ നി​ല​പാ​ടാ​ണ് പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ത​ട​സം. പോ​കു​ന്ന​തി​ന് മു​ന്പ് അ​ഴി​ക്കാ​ൻ പ​റ്റാ​ത്ത കു​രു​ക്കി​ടു​മെ​ന്നാ​ണ് വാ​ർ​ഡ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് അ​റി​ഞ്ഞ​തെ​ന്ന് സാ​ബു പ​റ​ഞ്ഞു.


ബേ​ബി വ​ർ​ഗീ​സ്
വ​നം​വ​കു​പ്പി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ല​പാ​ട് നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് ത​ട​സ​മാ​ണെ​ന്ന് സി​പി​എം നേ​താ​വ് ബേ​ബി വ​ർ​ഗീ​സ് . പ​രി​സ്ഥി​തി​യു​ടെ പേ​ര് പ​റ​ഞ്ഞ് ജ​ന​ങ്ങ​ളെ ത​ട​വ​റ​യി​ലാ​ക്കു​ക​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ഒ​രു വി​ഭാ​ഗം ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശോ​ഭ​ൻ​കു​മാ​ർ
ജ​ന​ങ്ങ​ളോ​ടു​ള്ള ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ യു​ദ്ധ പ്ര​ഖ്യാ​പ​ന​മാ​ണ് വ​യ​നാ​ട് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്േ‍​റ​തെ​ന്ന് നൂ​ൽ​പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ശോ​ഭ​ൻ​കു​മാ​ർ.
ശ​ത്രു​താ​പ​ര​മാ​യ നി​ല​പാ​ടാ​ണ് വാ​ർ​ഡ​ന്‍റെ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന​വി​രു​ദ്ധ​നി​ല​പാ​ടു​ക​ൾ​ക്കെ​തി​രേ ക​ക്ഷി രാ​ഷ്്‌ട്രീയ​ത്തി​ന​തീ​ത​മാ​യി ഐ​ക്യം രൂ​പ​പ്പെ​ടു​ത്ത​ണ​മെ​ന്നും ശോ​ഭ​ൻ​കു​മാ​ർ പ​റ​ഞ്ഞു.

ടി.​എ​സ്. ജോ​ർ​ജ്
ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​ന് വ​നം വ​കു​പ്പ് എ​തി​രാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി ടി.​എ​സ്. ജോ​ർ​ജ്. വ​നം വ​കു​പ്പി​ന്‍റെ നി​ല​പാ​ടി​ൽ പ്ര​തി​ക​രി​ക്ക​ണം. വ​യ​നാ​ട് വ​നം വ​കു​പ്പി​ന്‍റെ ക​ണ്ണി​ലെ ക​ര​ടാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.