കെ​യ​ർ ഹോം ​പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി; ജി​ല്ല​യി​ൽ 84 ഗു​ണ​ഭോ​ക്താ​ക്ക​ൾ
Monday, December 10, 2018 12:43 AM IST
ക​ൽ​പ്പ​റ്റ: സ​ഹ​ക​ര​ണ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ള​യ​ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന കെ​യ​ർ ഹോം ​പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ടൗ​ണ്‍​ഹാ​ളി​ൽ മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി നി​ർ​വ​ഹി​ച്ചു.
പ്ര​ള​യ​കാ​ല​ത്തെ അ​തി​ജീ​വി​ച്ച കേ​ര​ള ജ​ന​ത​യു​ടെ ഐ​ക്യം പു​ന​ർ​നി​ർ​മാ​ണ​ത്തി​ലും ആ​വ​ശ്യ​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ ക​ണ്ണീ​രൊ​പ്പാ​ൻ സ​ർ​ക്കാ​ർ ക്രി​യാ​ത്മ​ക​പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു വ​രി​ക​യാ​ണ്. ര​ണ്ടാ​യി​രം കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ൾ നി​ർ​മ്മി​ച്ചു ന​ൽ​കു​ന്ന ഈ ​പ​ദ്ധ​തി വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് ന​ൽ​കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ ത​ന്പി, എ​ഡി​എം കെ. ​അ​ജീ​ഷ്, ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ(​ജ​ന​റ​ൽ)​പി. റ​ഹീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ല​യി​ൽ 84 പേ​ർ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ കെ​യ​ർ ഹോം ​പ​ദ്ധ​തി​യി​ൽ വീ​ടു ന​ൽ​കു​ക. ഒ​രു വീ​ടി​നു അ​ഞ്ചു ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ്. നി​ർ​മാ​ണ​ത്തി​നു 36 പ്രാ​ദേ​ശി​ക സം​ഘ​ങ്ങ​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​വൃ​ത്തി മാ​ർ​ച്ച് 31ന​കം പൂ​ർ​ത്തി​യാ​ക്കും.