കൂ​ട്ടാ​യി പ​ടി​ഞ്ഞാ​റെ​ക്ക​ര​യി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് വെ​ട്ടേ​റ്റു
Monday, December 10, 2018 12:47 AM IST
തി​രൂ​ർ: കൂ​ട്ടാ​യി പ​ടി​ഞ്ഞാ​റെ​ക്ക​ര​യി​ൽ ഇ​രു പ്ര​ദേ​ശ​ക്കാ​ർ ത​മ്മി​ൽ വ​ള്ള​മി​റ​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് വെ​ട്ടേ​റ്റു. മ​ര​ക്കാ​രു പു​ര​ക്ക​ൽ മ​നാ​ഫി​നാ​ണ് വെ​ട്ടേ​റ്റ​ത്.
ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്ന​ങ്ങാ​ടി സ്വ​ദേ​ശി​ക്ക് മ​ർ​ദ്ദ​ന​മേ​റ്റി​രു​ന്നു. ഇ​തി​ന് പ​ക​ര​മാ​യാ​ണ് ഇ​ന്ന​ത്തെ ഏ​റ്റു​മു​ട്ട​ൽ.
വ​ർ​ഷ​ങ്ങ​ളാ​യി രാ​ഷ​ട്രീ​യ സം​ഘ​ർ​ഷം നി​ല​നി​ന്നി​രു​ന്ന പ്ര​ദേ​ശ​ത്ത് മാ​സ​ങ്ങ​ളാ​യി ലീ​ഗ്, സി​പി​എം നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് സ​മാ​ധാ​ന ശ്ര​മം ന​ട​ന്നു വ​രി​ക​യാ​ണ്. എ​ന്നാ​ൽ ഇ​ന്ന​ലെ സം​ഘ​ർ​ഷ​ത്തി​ൽ രാ​ഷ്ട്രീ​യ​മൊ​ന്നു​മി​ല്ലെ​ന്നും, വൈ​കു​ന്നേ​രം ഇ​രു​കൂ​ട്ട​രേ​യും ച​ർ​ച്ച​ക്ക് വി​ളി​ച്ചി​ട്ടു​ണ്ടെ​ന്നും തി​രൂ​ർ എ​സ്.​ഐ. സു​മേ​ഷ് സു​ധാ​ക​ർ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ മ​നാ​ഫി​നെ തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.