ഒ​ള​ന്പ​ക്ക​ട​വ് പാ​ലം: ഇ​രു​പ​തു മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കുമെന്ന് സ്പീ​ക്ക​ർ
Monday, December 10, 2018 12:47 AM IST
മ​ല​പ്പു​റം: ഇ​രു​പ​തു മാ​സ​ത്തി​ന​കം ഒ​ള​ന്പ​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും നാ​ടി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലു​മു​ള്ള വി​ക​സ​ന​ത്തി​നു സ​ർ​ക്കാ​ർ കൂ​ടെ​യു​ണ്ടെ​ന്നും സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. പൊ​ന്നാ​നി - ത​വ​നൂ​ർ മ​ണ്ഡ​ല​ങ്ങ​ളെ കൂ​ട്ടി​യോ​ജി​പ്പി​ക്കു​ന്ന ഒ​ള​ന്പ​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. ടൂ​റി​സ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കും നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നും വ​ലി​യ വാ​താ​യ​ന​ങ്ങ​ൾ തു​റ​ന്നു കൊ​ടു​ക്കു​ന്ന​താ​ണ് ഈ ​പാ​ല​മെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഇ​പ്പോ​ൾ ജി​ല്ല​യി​ലെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ളെ പൂ​ർ​ണ​മാ​യി അം​ഗീ​ക​രി​ച്ചു ന​ട​പ്പാ​ക്കു​ന്നു​ണ്ട്. ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം ത​ന്നെ താ​ലൂ​ക്കി​ലെ എ​ല്ലാ റോ​ഡു​ക​ളും റ​ബ​റൈ​സ്ഡ് ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ മു​ഖ​ത്തു​ള്ള ആ​ഹ്ലാ​ദം അ​വ​ർ ആ ​വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ത്തെ എ​ത്ര​മാ​ത്രം ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്നു അ​ധ്യ​ക്ഷ​നാ​യ മ​ന്ത്രി കെ.​ടി ജ​ലീ​ൽ പ​റ​ഞ്ഞു.
വ​ലി​യ തോ​തി​ലു​ള്ള നി​ർ​മാ​ണ, വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ല​യി​ലു​ട​നീ​ളം ന​ട​ന്നു​വ​രു​ന്നു. വി​ക​സ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ തു​ക വി​നി​യോ​ഗി​ക്കു​ന്ന​തി​ൽ ഒ​രു വേ​ർ​തി​രി​വു​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നു എ​ല്ലാ​വ​രും സ​ഹ​ക​രി​ച്ചു കൂ​ടെ​യു​ണ്ടാ​ക​ണ​മെ​ന്നും പൊ​ന്നാ​നി, ത​വ​നൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ വ​ലി​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ബി​യ്യം കാ​യ​ലി​നു കു​റു​കെ നി​ർ​മി​ക്കു​ന്ന ഒ​ള​ന്പ​ക്ക​ട​വ് പാ​ലം പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ലെ മാ​റ​ഞ്ചേ​രി​യെ​യും ത​വ​നൂ​ർ മ​ണ്ഡ​ല​ത്തി​ലെ കോ​ലൊ​ള​ന്പി​നെ​യു​മാ​ണ് ബ​ന്ധി​പ്പി​ക്കു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ളാ​യി ക​ട​ത്തു​വ​ള്ള​ത്തെ ആ​ശ്ര​യി​ച്ചി​രു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​ണ് ഇ​പ്പോ​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. കൂ​ടാ​തെ സം​സ്ഥാ​ന പാ​ത​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​പാ​ലം ആ​യി​ര​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ൾ​ക്കു വ​ള​രെ ഗു​ണ​ക​ര​മാ​കും. കി​ഫ്ബി പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി നി​ർ​മി​ക്കു​ന്ന ഒ​ള​ന്പ​ക്ക​ട​വ് പാ​ല​ത്തി​നു 32 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്.